Webdunia - Bharat's app for daily news and videos

Install App

പിണറായി സര്‍ക്കാരിന്റേത് മികച്ച ഭരണം; ദീര്‍ഘവീക്ഷണമുളള നേതാക്കളാണ് കേരളത്തിലുള്ളതെന്നും നടി ജയപ്രദ

കേരളത്തിലെ നേതാക്കള്‍ ദീര്‍ഘവീക്ഷണമുളളവരെന്നും നടി ജയപ്രദ

Webdunia
തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (08:04 IST)
കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ മികച്ച ഭരണമാണ് കാഴ്ച വെക്കുന്നതെന്ന് സിനിമാ താരവും മുന്‍ എംപിയുമായ ജയപ്രദ. ആന്ധ്രയിലെ നേതാക്കളെപ്പോലെയുള്ളവരല്ല ഇവിടുത്തെ നേതാക്കള്‍. ഇവിടെയുള്ളവര്‍ക്ക് കുറച്ച് കൂടി ദീര്‍ഘവീക്ഷണമുണ്ട്. ബംഗാളുമായി കേരളത്തിന് സമാനതകളുണ്ടെങ്കിലും മമതയെപ്പോലെ എടുത്തുചാടി പ്രവര്‍ത്തിക്കുന്നവരല്ല, ഇവിടുത്തെ നേതാക്കളെന്നും സമകാലിക മലയാളത്തിന്റെ ഓണപ്പതിപ്പായ പ്രിയസഖിക്ക് അനുവദിച്ച അഭിമുഖത്തില്‍ ജയപ്രദ പറയുന്നു.
 
നിലവില്‍ ബിജെപിയില്‍ ചേരണമെന്നോ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരണമെന്നോ പറയാന്‍ പറ്റുന്ന അവസ്ഥയിലല്ല താന്‍. അതേസമയം രാഷ്ട്രീയത്തില്‍ നിന്നും താന്‍ വിരമിച്ചിട്ടില്ലെന്നും ജയപ്രദ പറയുന്നു. പെട്ടെന്നായിരുന്നു സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും പുറത്താകുന്നത്. കുടുംബവഴക്കിനിടയില്‍ തങ്ങള്‍ പെട്ടുപോവുകയായിരുന്നുവെന്നും അത് തങ്ങളെ വല്ലാതെ ബാധിച്ചുവെന്നും ജയപ്രദ പറഞ്ഞു. തനിക്ക് ആദരവുളളിടത്തേ നില്‍ക്കാന്‍ സാധിക്കൂ. അല്‍പ്പം സമയമെടുത്ത് തീരുമാനത്തിലെത്താമെന്നും അവര്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

അടുത്ത ലേഖനം
Show comments