Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഴച്ചാറുകള്‍ അമിതവണ്ണത്തിനു കാരണമാകും ?; അറിയാം... ചില കാര്യങ്ങള്‍ !

പഴച്ചാര്‍ അമിതവണ്ണത്തിനു കാരണമോ?

പഴച്ചാറുകള്‍ അമിതവണ്ണത്തിനു കാരണമാകും ?; അറിയാം... ചില കാര്യങ്ങള്‍ !
, ഞായര്‍, 10 സെപ്‌റ്റംബര്‍ 2017 (16:46 IST)
പഴച്ചാര്‍ കുടിക്കുന്നതും അമിതവണ്ണവും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ? ലൂസിയാ‍ന സര്‍വകലാശാലയിലെയും ബയ്‌ലര്‍ കോളേജ് ഓഫ് മെഡിസിനിലെയും ഗവേഷകരാണ് ഇക്കാര്യത്തില്‍ ഒരു പഠനം  നടത്തിയത്. തുടര്‍ന്നാണ് അവ തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് ഗവേഷണത്തില്‍ കണ്ടെത്തിയത്. 
 
ഗവേഷണത്തിനായി 100 ശതമാനം പഴച്ചാറുകള്‍ കഴിക്കുന്ന കുട്ടികളും കൌമാരക്കാരും അമിതവണ്ണവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള 21 പഠനങ്ങള്‍ വിശകലനം ചെയ്യുകയുണ്ടായി. ഈ പഠനത്തില്‍ 100 ശതമാനം പഴച്ചാറുകള്‍ കഴിക്കുന്ന കുട്ടികളും അമിതവണ്ണവും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് കണ്ടെത്തുകയുണ്ടായി.
 
ആരോഗ്യകരമായ പാനീയങ്ങള്‍ കുടിക്കാന്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രോത്സാഹനം നല്‍കണമെന്ന് ഗവേഷകര്‍ പറയുന്നു. മിതമായ അളവില്‍ 100 ശതമാനവും പഴച്ചാറുകള്‍ കഴിക്കുന്നത് കുട്ടികള്‍ക്ക് ആ‍വശ്യമായ പോഷക മൂല്യങ്ങള്‍ നല്‍കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിഷാദമാണോ പ്രശ്നം ? പേടിക്കാനൊന്നുമില്ല... വിവാഹം കഴിച്ചാല്‍ മതി !