നടി ആക്രമിക്കപ്പെട്ട സംഭവം: വിവാദങ്ങള്‍ക്കിടെ കമൽ ഹാസനും കുടുങ്ങി
നടി ആക്രമിക്കപ്പെട്ട സംഭവം: വിവാദങ്ങള്‍ക്കിടെ കമൽ ഹാസനും കുടുങ്ങി
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് വെളിപ്പെടുത്തിയ നടൻ കമൽ ഹാസനെതിരെ ദേശീയ വനിതാ കമ്മീഷൻ നടപടിയെടുക്കും. വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ച കമീഷൻ ആവശ്യമെങ്കിൽ താരത്തിനെതിരെ കേസെടുക്കുമെന്ന് വ്യക്തമാക്കി.
കമൽ ഹാസന്റെ പ്രസ്‌താവന ചട്ട വിരുദ്ധമായതിനാൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.
ആക്രമണത്തിന് ഇരയായ നടിയുടെ പേര് പുറത്തുപറയുന്നതിൽ തെറ്റില്ലെന്നാണ് കമൽ ഹാസൻ പറഞ്ഞത്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം നടിയുടെ പേര് പരസ്യമായി പറഞ്ഞത്.
ആക്രമിക്കപ്പെട്ടയാളുടെ പേര് പറയാന്‍ പാടില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ എന്തിനാണ് അവരുടെ പേര് മറച്ചുവെയ്‌ക്കുന്നതെന്നായിരുന്നു കമൽ ഹാസൻ ചോദിച്ചത്.
തമിഴ് ടെലിവിഷനിൽ കമൽ അവതരിപ്പിക്കുന്ന ബിഗ്ബോസ് ഷോയെക്കുറിച്ചുള്ള ഹിന്ദു സംഘടനയുടെ പരാതിയിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് കമലിന്റെ പ്രതികരണം.