Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രശസ്ത ബോളിവുഡ് നടി കൃതിക മരിച്ച നിലയിൽ; കൊലപാതകമെന്ന്​സംശയിക്കുന്നതായി പൊലീസ്

നടി കൃതിക ചൗധരി മരിച്ച നിലയിൽ

പ്രശസ്ത ബോളിവുഡ് നടി കൃതിക മരിച്ച നിലയിൽ; കൊലപാതകമെന്ന്​സംശയിക്കുന്നതായി പൊലീസ്
മുംബൈ , ചൊവ്വ, 13 ജൂണ്‍ 2017 (09:50 IST)
പ്രശസ്ത സിനിമാ – സീരിയൽ താരം കൃതിക ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി. അന്തേരിയിലെ ചാർ ബംഗളാവിൽ ഭൈരവ്​നാഥ്​ സൊസൈറ്റി അപ്പാർട്ട്​മെന്റിലാണ് കൃതികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടച്ചിട്ട കൃത്രികയുടെ ഫളാറ്റിൽ നിന്ന്​ദുർഗന്ധം വമിക്കുന്നത്​ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
 
നാലു ദിവസമായി ഫളാറ്റ്​ അടച്ച നിലയിലായിരുന്നുവെന്ന്​ അയൽവാസികൾ പൊലീസിനെ അറിയിച്ചു. മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനായി ആശുപത്രിയിലേക്ക്​ മാറ്റി. ദുരൂഹമരണത്തിന്​ കേസെടുത്തതായും കൊലപാതകമാണെന്ന്​ സംശയിക്കുന്നതായും പൊലീസ്​ പറഞ്ഞു. കങ്കണ റൗണത്ത്​ നായികയായ രജ്ജോയിലാണ് ഹരിദ്വാർ സ്വദേശിയാണ്​ കൃതിക അവസാനമായി അഭിനയിച്ചത്​.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡെങ്കിപ്പനിയില്‍ വിറച്ച് കേരളം; ഇതുവരെ 10 മരണം