Webdunia - Bharat's app for daily news and videos

Install App

ഒപ്പം താമസിക്കുന്ന പെണ്‍കുട്ടിയും അമ്മയും ചേര്‍ന്ന് ആക്രമിച്ചു; പരാതിയുമായി യുവനടി - കേസെടുത്ത് പൊലീസ്

Webdunia
വെള്ളി, 30 ഓഗസ്റ്റ് 2019 (14:51 IST)
ഒപ്പം താമസിക്കുന്ന പെണ്‍കുട്ടിയും അമ്മയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയുമായി മിനിസ്ക്രീൻ താരം നളിനി നേഗി. മുംബൈ ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ നളിനി പരാതി നല്‍കി. കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

പ്രീതി റാണ എന്ന പെൺകുട്ടിയും അമ്മയും ചേർന്ന് മര്‍ദ്ദിച്ചെന്നാണ് നളിനി പരാതിയില്‍ പറയുന്നത്. രണ്ടു വര്‍ഷം മുമ്പ് പ്രീതി തനിക്കൊപ്പം താമസിച്ചിരുന്നു. കൂടുതല്‍ സൌകര്യമുള്ള വീട്ടിലേക്ക് മാറുകയാണെന്ന് പറഞ്ഞ് പിന്നീട് പ്രീതി താമസം മാറുകയും ചെയ്‌തു. താമസിക്കാന്‍ സ്ഥലം ലഭിച്ചില്ലെന്ന് പറഞ്ഞ് ദിവസങ്ങള്‍ക്ക് മുമ്പ് പ്രീതി വീണ്ടും നളിനിയുടെ അടുത്തെത്തി.

തല്‍ക്കാലത്തേക്ക് താമസിക്കാന്‍ മുറി നല്‍കണമെന്ന പ്രീതിയുടെ ആവശ്യം നളിനി അംഗീകരിച്ചു. താമസം തുടങ്ങിയതിന് പിന്നാലെ പ്രീതിയുടെ അമ്മയും ഫ്ലാറ്റിലെത്തി താമസം ആരംഭിച്ചു. ഇതിനിടെ സ്വന്തം മാതാപിതാക്കള്‍ വീട്ടിലേക്ക് എത്തുമെന്ന് നളിനിക്ക് സന്ദേശം ലഭിച്ചു.

പ്രീതിയും അവരുടെ അമ്മയും കൂടെ താമസിക്കുന്നതിനാല്‍ വീട്ടില്‍ സൌകര്യമുണ്ടായിരുന്നില്ല. ഇതോടെ ഇവരോട് താമസം മാറണമെന്ന് നളിനി ആവശ്യപ്പെട്ടു. തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും യുവതിയും അമ്മയും ചേര്‍ന്ന് നളിനിയെ മര്‍ദ്ദിക്കുകയുമായിരുന്നു.

കഴിഞ്ഞ ആഴ്ച്ച  ജിമ്മില്‍ പോകാനൊരുങ്ങി നിന്ന നളിനിയെ പ്രീതിയുടെ അമ്മ വീണ്ടും മര്‍ദ്ദിച്ചു. മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്‌തു. പ്രീതിയെ വിവരങ്ങള്‍ ധരിപ്പിക്കുന്നതിനിടെ നളിനിക്ക് വീണ്ടും മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നു. ഗ്ലാസ് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ മുഖത്തും ശരീരത്തും മുറിവുകളും ചതവുകളും ഉണ്ടായി. ജീവനും കരിയറിനും പ്രീതിയും അമ്മയും ഭീഷണിയാകുമെന്ന് വ്യക്തമായതോടെ നളിനി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പുടിന്റെ അംഗരക്ഷകര്‍ വിദേശ യാത്രകളില്‍ അദ്ദേഹത്തിന്റെ മലവും മൂത്രവും ശേഖരിച്ച് റഷ്യയിലേക്ക് തിരികെ കൊണ്ടുപോകുന്നു; കാരണം ഇതാണ്

മഴയ്ക്കു കാരണം ശക്തി കൂടിയ ന്യൂനമര്‍ദ്ദം; ഒപ്പം ന്യൂനമര്‍ദ്ദപാത്തിയും

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി

സംസ്ഥാനത്തെ പാലം നിര്‍മാണം: വിദഗ്ധ സമിതിയെ നിയോഗിക്കും

World Photography Day: ലോക ഫോട്ടോഗ്രാഫി ദിനം – ക്യാമറയുടെ മാജിക് ലഭിച്ച ദിവസം

അടുത്ത ലേഖനം
Show comments