Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമയില്‍ അവസരം ലഭിച്ചില്ല; അമ്മ വഴക്ക് പറഞ്ഞതിന് പിന്നാലെ ഫ്ലാറ്റില്‍ നിന്നും ചാടി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

bollywood
ഓഷിവാര , വെള്ളി, 30 ഓഗസ്റ്റ് 2019 (14:20 IST)
സിനിമയില്‍ അവസരം ലഭിക്കാത്തതില്‍ മനംനൊന്ത് യുവതി ഫ്ലാറ്റിന്‍റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു. മഹാരാഷ്‌ട്രയിലെ ഓഷിവാരയിലാണ് സംഭവം. പേള്‍ പഞ്ചാബി (20) എന്ന പെണ്‍കുട്ടിയാണ് ജീവനൊടുക്കിയത്.

കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി 12.30ഓടെ പെണ്‍കുട്ടി താമസസ്ഥലമായ ഫ്ലാറ്റില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. സമീപവാസിള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അമ്മയുമായി വഴക്കിട്ട ശേഷമാണ് പോള്‍ ആത്മഹത്യ ചെയ്‌തതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

സിനിമയില്‍ അവസരം ലഭിക്കാന്‍ പോള്‍ നാളുകളായി ശ്രമം നടത്തിയിരുന്നു. ചെറിയ വേഷം പോലും ലഭിക്കാതെ വന്നതോടെ യുവതി കടുത്ത നിരാശയിലായിരുന്നു. സിനിമയുടെ പിന്നാലെ മകള്‍ നടക്കുന്നതില്‍ കടുത്ത എതിര്‍പ്പായിരുന്നു അമ്മയ്‌ക്ക്. ഇതേചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു.

സിനിമയില്‍ അവസരം ലഭിക്കാത്തതിന് പിന്നാലെ വീട്ടിലും പ്രശ്‌നങ്ങള്‍ ആരംഭിച്ചതോടെ ജീവിതം മടുത്തു എന്ന്
പൊള്‍ വ്യക്തമാക്കിയിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ഓഷിവാര പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനാഥാലയത്തിൽ ഭക്ഷ്യവിഷബാധ; രണ്ട് കുട്ടികൾ മരിച്ചു; 10 പേർ ആശുപത്രിയിൽ