Webdunia - Bharat's app for daily news and videos

Install App

ഭക്ഷണം പോലും നൽകാറില്ല, ഭാര്യക്ക് സെൽഫി ഭ്രാന്തെന്ന് ഭർത്താവ് കോടതിയിൽ !

Webdunia
വെള്ളി, 18 ജനുവരി 2019 (12:54 IST)
ഭോപ്പാൽ: ഭാര്യ ഒരു സെൽഫി ഭ്രാന്തിയാണെന്നും കൂടെ ജീവിക്കാൻ ആവില്ലെന്നും കാണിച്ച് ഭർത്താവ് കുടുംബ കോടതിയിൽ. മധ്യപ്രദേശിലാണ് സംഭവം. വിവാഹം കഴിഞ്ഞതു മുതൽ ഇരുപത്തി നാലു മണികൂറും ഭാര്യ സ്മാർട്ട്ഫോണിലാണ് സമയം ചിലവഴിക്കുന്നത് എന്നും അതിനാൽ ഇനിയും യുവതിയോടൊപം ജീവിക്കാനാകില്ലാ എന്നും ഭർത്താവ് പരാതിയിൽ പറയുന്നു.
 
താനുമായി സംസാരിക്കാൻ പോലും ഭാര്യ സമയം കണ്ടെത്താറില്ല. മുഴുവൻ സമയവും സെൽഫി എടുക്കുന്നതിനും സ്മാർട്ട്ഫോണിലുമാണ് ചിലവഴിക്കുന്നത്. ഇതിനിടയിൽ താൻ ഭക്ഷണം കഴിച്ചോ എന്നതുപോലും ഭാര്യ ശ്രദ്ധിക്കാറില്ല. ഭാര്യക്ക് സെൽഫി ആസക്തിയാണെന്നും  ഭർത്താവ് കോടതിയിൽ വാദം ഉന്നയിച്ചു.
 
എന്നാൽ ഭർത്താവിന്റെ വാദങ്ങളെ ആകെ യുവതി തള്ളി. തനിക്ക് സ്മാർട്ട് ഫോൺ ഇല്ലാ എന്നും സാധാരണ ഫോൺ  മാത്രമാണ ഉള്ളത് എന്നും ഭാര്യ കോടതിയിൽ വ്യക്തമാക്കി. മാത്രമല്ല ഭർത്താവ് വീട്ടിലുള്ളവരോട് പോലും സംസാരിക്കാൻ തന്നെ അനുവദിച്ചിരുന്നില്ല എന്നും യുവതി കോടതിയിൽ പറഞ്ഞു. ഇതോടെ ഇരുവർക്കും കൌൺസിലിംഗ് നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments