Publish Date: Thu, 17 Jan 2019 (19:05 IST)
Updated Date: Thu, 17 Jan 2019 (19:08 IST)
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോരുത്തരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വർഷാരംഭം മുതൽ തന്നെ ഗുണങ്ങൾ ലഭിക്കാൻ ഇത് നമ്മേ സഹായിക്കും. എന്നാൽ എല്ലാവരും ഒരേ കർമ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കർമ്മങ്ങൾ മാറ്റം വരും.
പുതുവർഷത്തിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ അവിട്ടം നക്ഷത്രക്കാർ ശിവ ഭഗവാന്റെയും ശാസ്താവിന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി ശിവ ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും ശിവന് ഇഷ്ടപ്പെട്ട വഴിപാടുകൾ കഴിക്കുകയും ചെയ്യുക.
ശിവ ഭഗവാന് കൂവള മാല സമർപ്പിക്കുന്നത് പ്രീതി നേടി നൽകും.
ശനിയാഴ്ച വൃതം നോൽക്കുന്നത് അവിട്ടം നക്ഷത്രക്കാർക്ക് ഗുണം ചെയ്യുന്നതാണ്. ഹനുമാൻ സ്വാമിയുടെ ഇഷ്ടം നേടുന്നതും അവിട്ടം നക്ഷത്രക്കാർക്ക് പുതു വർഷം ഗുണകരമാക്കാൻ സഹായിക്കും. ഇതിനായി ഹനുമാൻ സ്വാമിക്ക് വെറ്റില മാല സമർപ്പിക്കാം.