Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്നാട്ടിൽ എ.ഐ.എ.ഡി എം.കെ പ്രവർത്തകൻ വെട്ടേറ്റു മരിച്ചു

തമിഴ്നാട്ടിൽ എ.ഐ.എ.ഡി എം.കെ പ്രവർത്തകൻ വെട്ടേറ്റു മരിച്ചു

എ കെ ജെ അയ്യർ

, ഞായര്‍, 28 ജൂലൈ 2024 (17:59 IST)
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കടലൂരിലെ എഐഎഡിഎംകെ പ്രവര്‍ത്തകനായ പത്മനാഭനെയാണ് ഒരു സംഘം അക്രമികള്‍ വെട്ടിക്കൊന്നത്. പുതുച്ചേരി അതിര്‍ത്തിക്ക് അടുത്തു വച്ചായിരുന്നു അക്രമം. എ.ഐ.എ.ഡി.എം.കെ പളനിച്ചാമി വിഭാഗം അംഗമായിരുന്നു പത്മനാഭൻ.
 
കടലൂർ ജില്ലയിലെബാഗൂര്‍ ഗ്രാമത്തിലേക്ക് പോകുകയായിരുന്ന പത്മനാഭനെ കാറിലെത്തിയ അക്രമി സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കൊലപാതകത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൈക്രോ ഫിനാൻസ് സംഘങ്ങൾക്ക് വായ്പ നൽകാനെന്ന പേരിൽ ബാങ്കിൽ നിന്ന് 3 കോടി വായ്പയെടുത്തു തട്ടിപ്പ് : ദമ്പതികൾ അറസ്റ്റിൽ