ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിച്ചാൽ താരങ്ങൾക്ക് പണി കിട്ടും; പരാതി ലഭിച്ചാൽ അഞ്ചു വർഷം അഴിയെണ്ണേണ്ടി വരും
ഇനി താരങ്ങൾ പർസ്യങ്ങളിൽ അഭിനയിക്കുമ്പോൾ രണ്ടാമതൊന്ന് ആലോചിക്കും!
തടവ് ശിക്ഷയും 50 ലക്ഷം രൂപ പിഴയും ഈടാക്കും. പാർലമെന്റിന്റെ പരിഗണനയിലുള്ള ഉപഭോക്ത്യ സംരക്ഷണ ബില്ലിലാണ് ഇക്കാര്യം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ഭേദഗതി നിർദേശങ്ങൾക്ക് അടുത്തയാഴ്ച മന്ത്രിസഭ പരിഗണിക്കും.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങളിൽ അഭിനയിച്ചാൽ ഇനി താരങ്ങൾക്ക് അഞ്ചു വർഷം
അഭിനയിക്കുന്ന പരസ്യങ്ങളിൽ ആകൃഷ്ടരായി അതു വാങ്ങി ഉപയോഗിക്കുകയും ഫലം ഇല്ലെന്ന് കണ്ട് ആരെങ്കിലും പരാതി നൽകുകയും ചെയ്താൽ ആദ്യം കുടുങ്ങുക അഭിനയിക്കുന്ന വ്യക്തിയായിരിക്കും. പരാതി ഉയർന്ന് വന്നാൽ തങ്ങളുടെ നിരപരാധിത്വം തെളിയിക്കേണ്ടി ചുമതല പരസ്യമോഡലുകൾക്കാണ്. ആദ്യത്തെ രണ്ടു വർഷം തടവും പത്തു ലക്ഷം പിഴയുമാണ്. തെറ്റ് ആവർത്തിച്ചാൽ തടവ് കാലാവധിയും പിഴയും ഉയർത്തി അഞ്ചു വർഷവും അമ്പതുലക്ഷവുമാക്കും.