Webdunia - Bharat's app for daily news and videos

Install App

എൽ പി ക്ലാസുകളിൽ ഹിന്ദി നിർബന്ധമാക്കിയതിനെതിരെ കടുത്ത പ്രതിഷേധം, തീരുമാനം പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

അഭിറാം മനോഹർ
തിങ്കള്‍, 30 ജൂണ്‍ 2025 (13:33 IST)
Devendra Fadnavis
സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധിതമാക്കാനുള്ള തീരുമാനങ്ങളില്‍ നിന്നും പിന്നോട്ട് മാറി മഹാരാഷ്ട്ര സര്‍ക്കാര്‍. പ്രൈമറി സ്‌കൂളുകളില്‍ ഇംഗ്ലീഷ്, മറാത്തി ഭാഷകള്‍ക്കൊപ്പം ഹിന്ദി കൂടി ഉള്‍പ്പെടുത്തിയുള്ള തീരുമാനമാണ് കടുത്ത എതിര്‍പ്പുകളെ തുടര്‍ന്ന് പിന്‍വലിച്ചത്. തീരുമാനം പിന്‍വലിക്കുന്നതായി ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. അതേസമയം ത്രിഭാഷ നയം എപ്രകാരം പ്രയോഗത്തില്‍ വരുത്താമെന്നതില്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് ഫട്‌നാവിസ് വ്യക്തമാക്കി.
 
3 മാസത്തിനുള്ളില്‍ നിര്‍ദേശം നല്‍കാനാണ് ഡോ നരേന്ദ്ര ജാദവിന്റെ നേതൃത്വത്തിലുള്ള സമിതിക്ക് നല്‍കിയ നിര്‍ദേശം. നേരത്തെ ഒന്നാം ക്ലാസ് മുതല്‍ ത്രിഭാഷ നയം പ്രാവര്‍ത്തികമാക്കാനുള്ള നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയത്.ഒന്ന് മുതല്‍ അഞ്ചാം ക്ലാസ് വരെ മറാത്തിക്കും ഇംഗ്ലീഷിനും ഒപ്പം ഹിന്ദി നിര്‍ബന്ധമാക്കാനായിരുന്നു ഏപ്രിലില്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍ ശിവസേന, എംഎന്‍എസ്, എന്‍സിപി(എസ്പി) അടക്കമുള്ള പാര്‍ട്ടികളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചത്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തിനെതിരെ ജൂലൈ 5ന് സംയുക്ത മാര്‍ച്ചിന് ശിവസേന ആഹ്വാനം ചെയ്തിരുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സാംബ എന്തെന്നോ സൂംബ എന്തെന്നോ അറിയില്ല, മുറിവൈദ്യൻ പണ്ഡിതരുടെ പ്രസ്താവനകൾ മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്താനെ സഹായിക്കു, മന്ത്രി വി ശിവൻകുട്ടിക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ: കെ ടി ജലീൽ

VS Achuthanandan Health Condition: വി.എസ്.അച്യുതാനന്ദന്റെ നില ഗുരുതരം

ത്രീഭാഷ നയം പിന്‍വലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍; അഞ്ചാം ക്ലാസ് വരെ ഹിന്ദി പഠനം നിര്‍ബന്ധമാക്കില്ല

July 2025 Bank Holidays: ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍

സംസ്ഥാനത്ത് സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

അടുത്ത ലേഖനം
Show comments