ത്രീഭാഷ നയം പിന്‍വലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍; അഞ്ചാം ക്ലാസ് വരെ ഹിന്ദി പഠനം നിര്‍ബന്ധമാക്കില്ല
ത്രീഭാഷനയത്തിനിടെ സംസ്ഥാനത്ത് നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്.
ത്രീഭാഷ നയം പിന്‍വലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. അഞ്ചാം ക്ലാസ് വരെ ഹിന്ദി പഠനം നിര്‍ബന്ധമാക്കില്ല. ത്രീഭാഷനയത്തിനിടെ സംസ്ഥാനത്ത് നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്. ഇംഗ്ലീഷ് -മറാഠി മീഡിയ സ്‌കൂളുകളില്‍ പഠിക്കുന്ന ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി നിര്‍ബന്ധിത മൂന്നാം ഭാഷയാക്കി ഏപ്രില്‍ 16ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ വിഭാഗം പറഞ്ഞു. ഹിന്ദി പ്രചരിപ്പിക്കുന്നതിന് എതിരല്ലെന്നും എന്നാല്‍ ഒരു ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെ പാര്‍ട്ടി എതിര്‍ക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.