ഒമർ അബ്‌ദുള്ളയ്ക്ക് താടിവടിക്കാൻ ഷേവിങ് സെറ്റ് അയച്ചുകൊടുത്ത് ബിജെപി; വിമർശനം

താടി വളർത്തിയ രീതിയിലുള്ള ചിത്രം നിരാശയുണ്ടാക്കുന്നുവെന്ന് പറഞ്ഞ് ഘടകം അദ്ദേഹത്തിന് ഷേവിങ് സെറ്റ് അയച്ചുകൊടുത്തിരിക്കുകയാണ്.

റെയ്‌നാ തോമസ്
ചൊവ്വ, 28 ജനുവരി 2020 (13:19 IST)
താടി വളർത്തിയ രൂപത്തിലുള്ള ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ അദ്ദേഹത്തെ പരിഹസിച്ച് തമിഴ്നാട് ബിജെപി ഘടകം. താടി വളർത്തിയ രീതിയിലുള്ള ചിത്രം നിരാശയുണ്ടാക്കുന്നുവെന്ന് പറഞ്ഞ് ഘടകം അദ്ദേഹത്തിന് ഷേവിങ് സെറ്റ് അയച്ചുകൊടുത്തിരിക്കുകയാണ്. 
 
ആമസോണിൽ നിന്ന് ഒമർ അബ്ദുള്ളയ്ക്ക് ഷേവിങ് സെറ്റ് ഓർഡർ ചെയ്തതിന്റെ റസീപ്റ്റ് സഹിതം കാട്ടികൊണ്ടാണ് ട്വിറ്ററിൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ട്വീറ്റിനു നിരവധി വിമർശങ്ങൾ വന്നതോടെ ട്വീറ്റ് പിൻവലിക്കുകയാണ് ബിജെപി ചെയ്തിരിക്കുന്നത്.
 
ട്വിറ്റർ പോസ്റ്റിന്റെ പൂർണ്ണ‌രൂപം:-
 
 
പ്രിയ ഒമർ അബ്ദുള്ള, നിങ്ങളുടെ അഴിമതിക്കാരായ മിക്ക സുഹൃത്തുക്കളും പുറത്ത് ജീവിതം ആസ്വദിക്കുമ്പോൾ നിങ്ങളെ ഇതുപോലെ കാണുന്നത് നിരാശാജനകമാണ്.  ദയവായി ഞങ്ങളുടെ ഈ ഉപഹാരം സ്വീകരിക്കുക, ഇക്കാര്യത്തിൽ കൂടുതൽ സഹായത്തിനായി നിങ്ങളുടെ ആത്മാർത്ഥ പങ്കാളിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സമീപിക്കാൻ മടിക്കരുത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ല, ഇഡിയുടെത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി: തോമസ് ഐസക്

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് മുങ്ങിയത് ഒരു നടിയുടെ കാറിലെന്ന് സൂചന

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

സ്വർണവില വീണ്ടും ടോപ് ഗിയറിൽ, 95,500 പിന്നിട്ട് മുന്നോട്ട്

December Bank Holidays

അടുത്ത ലേഖനം
Show comments