നഴ്‌സ് ആവശ്യപ്പെട്ട കൈക്കൂലി നല്‍കാനായില്ല; യുവതി നടുറോഡിൽ പ്രസവിച്ചു

വ്യാഴം, 20 ജൂണ്‍ 2019 (17:33 IST)
നഴ്‌സ് ആവശ്യപ്പെട്ട കൈക്കൂലി നല്‍കാന്‍ കഴിയാതെ വന്നതോടെ ഗർഭിണിയായ യുവതി നടുറോഡിൽ പ്രസവിച്ചു. ആഗ്രയിലെ ലഖൻപുർ ഗ്രാമവാസിയായ നൈന ദേവി എന്ന യുവതിയാണ് ആൺകുഞ്ഞിന് ജന്മം നല്‍കിയത്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഭര്‍ത്താവ് ശ്യാം സിംഗിനൊപ്പം നൈന ദേവി പ്രൈമറി ഹെൽത്ത് സെന്ററിൽ എത്തിയത്. പ്രസവവേദന രൂക്ഷമായതോടെ അഡ്‌മിറ്റ് ചെയ്യണമെന്ന് ശ്യാം സിംഗ് ആവശ്യപ്പെട്ടുവെങ്കിലും ഡ്യൂട്ടി നഴ്‌സായ സരിത സിംഗ് പണം ആവശ്യപ്പെട്ടു.

പണം ഇല്ലെന്നും ചികിത്സ നടത്തണമെന്നും ദമ്പതികള്‍ ആവശ്യപ്പെട്ടെങ്കിലും സരിത സിംഗ് ആവശ്യം നിരാകരിച്ചു. ജില്ലാ ആശുപത്രിയിലേക്ക് പോകാൻ ആംബുലൻസ് വിളിച്ച് നൽകാമോ എന്ന് ചോദിച്ചെങ്കിലും ഇവര്‍ പ്രതികരിച്ചില്ല.
ആശുപത്രിയില്‍ നിന്ന് വഴിയിലേക്ക് ഭര്‍ത്താവിനൊപ്പം ഇറങ്ങവെ നൈന ദേവി റോഡിൽ തന്നെ പ്രസവിച്ചു.

വിവരം പുറത്തറിഞ്ഞതോടെ അധികൃതര്‍ നടപടിയാരംഭിച്ചു. നഴ്സിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ മുകേഷ് വത്സ പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ സുപ്രിയ ജെയിൻ ഫാർമസിസ്റ്റ് സോനു ഗോയൽ എന്നിവരെ ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് സ്ഥലം മാറ്റി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ചാറ്റ് ചെയ്യുമ്പോൾ ഇനി അബദ്ധങ്ങൾ പറ്റില്ല, പുതിയ ഫീച്ചറുമായി വാട്ട്‌സ് ആപ്പ്