Webdunia - Bharat's app for daily news and videos

Install App

മോദിയുടെ ജനന തിയതിയില്‍ ആശയക്കുഴപ്പമുണ്ടെന്ന ആരോപണവുമായി കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ജനന തീയ്യതിയിലും ആശയക്കുഴപ്പമുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്

Webdunia
തിങ്കള്‍, 2 മെയ് 2016 (10:27 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ജനന തീയ്യതിയിലും ആശയക്കുഴപ്പമുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്.  മോദി പ്രീഡിഗ്രി പഠിച്ച വിസ്‌നഗര്‍ എം എന്‍ കോളേജിലെ രജിസ്റ്ററില്‍ 1949 ആഗസ്ത് രണ്ടാണ് അദ്ദേഹത്തിന്റെ ജന്മദിനമായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇന്റർനെറ്റിൽ വിക്കിപ്പീഡിയ പോലുള്ള വെബ്സൈറ്റുകളിൽ അദ്ദേഹത്തിന്റെ ജനന തീയ്യതി സെപ്റ്റംബർ 17, 1950 ആണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ശക്തിസിൻഹ് ഗോഹിൽ പറഞ്ഞു.
 
വ്യത്യസ്ത ജനന തിയതി  സംബന്ധിച്ച കാരണം വ്യക്തമാക്കണമെന്നും മോദിയുടെ പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയ രേഖകളിലെ ജനന തിയതി ഏതാണെന്ന് വെളിപ്പെടുത്തണമെന്നും ഗോഹില്‍ ആവശ്യപ്പെട്ടു. കൂടാതെ മോദിയുടെ നെഞ്ചളവിനെക്കുറിച്ചറിയാൻ രാജ്യത്തിലെ ജനങ്ങൾക്ക് താൽപര്യമില്ല. എന്നാൽ അദ്ദേഹത്തിന്റെ ജനന തീയ്യതി ഏതാണെന്നറിയാൻ രാജ്യത്തെ ജനങ്ങൾക്കു താൽപര്യമുണ്ട്. എവിടെനിന്നാണ് അദ്ദേഹം ബിരുദം നേടിയത്? കൂടെ പഠിച്ച പത്ത് സഹപാഠികളുടെ പേരുകൾ അദ്ദേഹത്തിനു പറയാൻ സാധിക്കുമോ?  ഗോഹിൽ മോദിയെ വെല്ലുവിളിച്ചു.
 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരം കേന്ദ്ര വിവരാവകാശ കമ്മീഷൻ പുറത്തുവിടണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തിയിരുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി എയും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാന്തര ബിരുദവും പാസായതായിട്ടാണ് മോദി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടിയായി തങ്ങളുടെ പക്കല്‍ വിശദാംശങ്ങളൊന്നുമില്ല എന്ന മറുപടിയാണ് ഡല്‍ഹി സര്‍വകലാശാല നല്‍കിയത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡംബല്‍ കൊണ്ട് തലയ്ക്കടിച്ച് 18 കാരനെ കൊന്നു; 16 വയസ്സുകാരന്‍ അറസ്റ്റില്‍

തേനിയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികള്‍ മരിച്ചു

അറിയാതെ മലവും മൂത്രവും പോകുന്ന അസാധാരണ അസുഖം; 14 കാരിക്ക് പുതുജീവിതം സമ്മാനിച്ച് ആരോഗ്യവകുപ്പ്

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments