അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും

ഇന്ത്യയിലെ ഇന്‍ഷുറന്‍സ് രംഗത്തെ പ്രമുഖരായ ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 17 ജൂണ്‍ 2025 (18:39 IST)
അഹമ്മദാബാദ് വിമാന അപകടവുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ 4900 കോടി കടക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഇന്‍ഷുറന്‍സ് രംഗത്തെ പ്രമുഖരായ ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്തിന്റെ 2.5 മടങ്ങിലധികം മൂല്യമാണ് ഇന്‍ഷുറന്‍സ് ക്ലൈം ലഭിക്കുന്നത്. 
 
വിമാനത്തിന്റെ ബാധ്യത ഏകദേശം 12.5 കോടി ഡോളറും യാത്രക്കാരുടെ ബാധ്യത, മൂന്നാംകക്ഷി ബാധ്യത, മറ്റു വ്യക്തിഗത ബാധ്യത ക്ലൈമുകള്‍ ഏകദേശം 35 കോടി ഡോളറുമായിരിക്കുമെന്നാണ് ജിഐസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടര്‍ ആയ രാമസ്വാമി നാരായണന്‍ വ്യക്തമാക്കിയത്. അതേസമയം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ടാറ്റ ഗ്രൂപ്പ് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഇതു കൂടാതെയാണ് ഇന്‍ഷുറന്‍സ് തുക കൂടി ലഭിക്കുക. 
 
230 യാത്രക്കാരും 12 ജീവനക്കാരും ഉള്‍പ്പെടെ 242 പേരുമായാണ് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് എയര്‍ ഇന്ത്യയുടെ എഐ171 ബോയിങ് വിമാനം പറന്നത്. പിന്നാലെ വിമാനത്താവളത്തിന് സമീപത്തെ ജനവാസ മേഖലയിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന 38 പേര്‍ മരണപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയടക്കം മൂന്നുപേരെ കാണാനില്ല

ജയിലിനുള്ളില്‍ നിരാഹാര സമരം ആരംഭിച്ച് രാഹുല്‍ ഈശ്വര്‍; ഭക്ഷണം ഇല്ല, വെള്ളം കുടിക്കുന്നു

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

അടുത്ത ലേഖനം
Show comments