Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

Air India plane crash, Air India aircraft accident, Air India flight crash news, Air India crash latest updates, Air India aviation accident, Air India flight incident, अहमदाबाद में एयर इंडिया का प्लेन क्रैश, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ വിമാനം തകര്‍ന്

അഭിറാം മനോഹർ

, വ്യാഴം, 12 ജൂണ്‍ 2025 (18:39 IST)
അഹമ്മദാബാദില്‍ വ്യാഴാഴ്ച ഉച്ചയോടെ സംഭവിച്ച  ദാരുണമായ വിമാനാപകടം നാടിനെയാകെ നടുക്കിയിരിക്കുകയാണ്.ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ടതിന് പിന്നാലെ കുറച്ച് മിനിറ്റുകള്‍ക്കകം തകര്‍ന്ന് വീണത്. വിമാനത്തില്‍ മൊത്തം 242 യാത്രക്കാരുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.യാത്രക്കാരില്‍ ഉണ്ടായിരുന്ന മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം അപകടത്തില്‍ മരണപ്പെട്ടതായാണ് റിപ്പ്‌പൊര്‍ട്ടുകള്‍ പറയുന്നത്. അപകടത്തിന് പിന്നാലെ സ്ഥനാത്ത് പൂര്‍ണ്ണമായ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അപകടം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം ട്വിറ്ററില്‍ എയര്‍ ഇന്ത്യക്കെതിരായ ഹാഷ്ടാഗുകളാണ് പ്രചരിക്കുന്നത്. എയര്‍ ഇന്ത്യയിലെ യാത്ര സുരക്ഷിതമല്ലെന്നും പലപ്പോഴും പല സാങ്കേതിക പ്രശ്‌നങ്ങളും യാത്ര ദുഷ്‌കരമാക്കാറുണ്ടെന്നും പല ഉപയോക്താക്കളും ട്വിറ്ററില്‍ പറയുന്നു.
 
എയര്‍ ഇന്ത്യ ബഹിഷ്‌കരിക്കണം എന്ന ആഹ്വാനത്തോടെയാണ് പല പോസ്റ്റുകളും ട്വിറ്ററില്‍ പ്രചരിക്കുന്നത്. എയര്‍ ഇന്ത്യയുടെ വാഹനങ്ങളില്‍ പലതിനും നിലവാരമില്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.സര്‍ക്കാര്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് എയര്‍ ഇന്ത്യ കുത്തഴിഞ്ഞ നിലയിലായതെന്ന് ഒരു ഉപയോക്താവ് പറയുന്നു. അതേസമയം അപകടത്തിന്റെ ഉത്തരവാദിത്തം എയര്‍ ഇന്ത്യ ഏറ്റെടുക്കണമെന്നും തുടര്‍ന്നും ഇത്തരം അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ എയര്‍ ഇന്ത്യ ബഹിഷ്‌കരിക്കണമെന്നും ചിലര്‍ പറയുന്നു.എയര്‍ ഇന്ത്യയില്‍ 20 വര്‍ഷം ജോലി ചെയ്ത ഒരു ബന്ധു പറയുന്നത് എയര്‍ ഇന്ത്യയില്‍ നല്ല രീതിയില്‍ എല്ലാം പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ കുറവാണെന്ന് ഒരാള്‍ കമന്റായി പറയുന്നു. എയര്‍ ഇന്ത്യയുടെ ഔദ്യോഗിക അക്കൗണ്ടുകളെ ടാഗ് ചെയ്താണ് പലരും കമ്പനിക്കെതിരായ പരാതികള്‍ ട്വിറ്ററില്‍ കുറിച്ചിട്ടുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു