Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശശികലയുടെ പാര്‍ട്ടി ഇനി ‘എഐഎഡിഎംകെ അമ്മ’, പനീര്‍ശെല്‍‌വത്തിന്റേത് ‘എഐഎഡിഎംകെ പുരട്ചി തലൈവി അമ്മ’

എഐഎഡിഎംകെ അമ്മ, ശശികലയുടെ പാര്‍ട്ടിക്ക് പുതിയ പേര്

aiadmk amma
ചെന്നൈ , വ്യാഴം, 23 മാര്‍ച്ച് 2017 (11:49 IST)
തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പനീര്‍ശെല്‍വം പക്ഷത്തിനും ശശികല പക്ഷത്തിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ പാര്‍ട്ടി പേരുകള്‍ നല്‍കി. ‘എഐഎഡിഎംകെ പുരട്ചി തലൈവി അമ്മ’ എന്ന പേര്‍ പനീര്‍ശെല്‍‌വം പക്ഷത്തിന് ന്നല്‍കിയപ്പോള്‍ ‘എഐഎഡിഎംകെ അമ്മ’ എന്ന പേരാണ് ശശികല പക്ഷത്തിന് നല്‍കിയിരിക്കുന്നത്.  
 
ഇരുപക്ഷത്തിനും തിരഞ്ഞെടുപ്പ് ചിഹ്നവും അനുവദിച്ചിട്ടുണ്ട്. പനീര്‍ ശെല്‍‌വം പക്ഷത്തിന് ഇലക്ട്രിക് പോസ്റ്റും ശശികലയുടെ പാര്‍ട്ടിക്ക് ഓട്ടോ റിക്ഷയുമാണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. ശശികല പക്ഷം സ്ഥാനാര്‍ഥിയായി ടി.ടി.വി. ദിനകരനും പനീര്‍സെല്‍വം പക്ഷം സ്ഥാനാര്‍ഥിയായി ഇ. മധുസൂദനനുമാണ് ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുണ്ടറ കേസ്; മുഖ്യ പ്രതിയുടെ മകന്‍ കസ്റ്റഡിയില്‍