Select Your Language

Notifications

webdunia
webdunia
webdunia
webdunia

എഐഎഡിഎംകെ എംപിമാര്‍ ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലെത്തി; മന്ത്രിമാരും എം എല്‍ എമാരും അപ്പോളോ ആശുപത്രിയില്‍ തുടരുന്നു

എ ഐ എ ഡി എം കെ നേതാക്കള്‍ ചെന്നൈയിലേക്ക്

എഐഎഡിഎംകെ എംപിമാര്‍ ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലെത്തി; മന്ത്രിമാരും എം എല്‍ എമാരും അപ്പോളോ ആശുപത്രിയില്‍ തുടരുന്നു
ചെന്നൈ , തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (10:26 IST)
മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നതിനിടെ ഡല്‍ഹിയില്‍ നിന്ന് എഐഎഡിഎംകെ എംപിമാര്‍ ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലെത്തി. ചെന്നൈ, അപ്പോളോ ആശുപത്രിയില്‍ എത്തിയ മന്ത്രിമാരും എം എല്‍ എമാരും ആശുപത്രിയില്‍ തന്നെ തുടരുകയാണ്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഗവര്‍ണറെ വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
 
അതേസമയം, അമ്മയ്ക്കു വേണ്ടി പ്രാര്‍ത്ഥനയിലാണ് അപ്പോളോ ആശുപത്രിക്കു മുന്നില്‍ തടിച്ചുകൂടിയ സാധാരണജനങ്ങള്‍. ഇതിനിടെ എയിംസില്‍ നിന്നുള്ള വിദഗ്ധസംഘം ജയലളിതയുടെ ചികിത്സയ്ക്കായി ഡല്‍ഹിയില്‍ നിന്ന് ചെന്നൈയില്‍ എത്തും.
 
ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് കഴിഞ്ഞദിവസം രാത്രി 11 മണിക്ക് ആശുപത്രി അധികൃതര്‍ വിവരം പുറത്തു വിട്ടതിനു ശേഷം ഇതുവരെ മറ്റൊരു ഔദ്യോഗിക വിശദീകരണവും പുറത്തു വന്നിട്ടില്ല. അതുകൊണ്ടു തന്നെ 12 മണിക്ക് ആശുപത്രി അധികൃതര്‍ പുറത്തുവിടുന്ന ഔദ്യോഗിക വിശദീകരണത്തിനായി കാത്തു നില്‍ക്കുകയാണ് മാധ്യമങ്ങളും അണികളും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമിത മത്സ്യബന്ധനം പ്രതിസന്ധിയിലേക്ക്; മത്തിക്കു പിന്നാലെ കലവയും?