കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സ്ഥാപിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര മന്ത്രി ജെപി നദ്ദ. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായാണ് നദ്ദ ഇക്കാര്യം പറഞ്ഞത്. കേരളം മാതൃക സംസ്ഥാനമാണെന്നും സംസ്ഥാനത്തിന് എയിംസ് അനുവദിക്കുന്നതില്‍ കേന്ദ്ര തീരുമാനം എന്താണെന്നുമായിരുന്നു ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യം.
കോഴിക്കോട് എയിംസ് സ്ഥാപിക്കാനായി സ്ഥലം എടുത്തിട്ടുണ്ടെന്നും ബ്രിട്ടാസ് വ്യക്തമാക്കി. ഇതോടെയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ എയിംസ് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായ ജെപി നദ്ദ രാജ്യസഭയില്‍ അറിയിച്ചത്.