Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്കോട്ട് എയിംസിന് പ്രധാനമന്ത്രി തറക്കല്ലിട്ടു

രാജ്കോട്ട് എയിംസിന് പ്രധാനമന്ത്രി തറക്കല്ലിട്ടു

ശ്രീനു എസ്

, വെള്ളി, 1 ജനുവരി 2021 (08:16 IST)
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എയിംസ് രാജ്കോട്ടിന് തറക്കല്ലിട്ടു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്വ്രത്, മുഖ്യമന്ത്രി ശ്രീ വിജയ് രൂപാനി എന്നിവര്‍ പങ്കെടുത്തു.
 
ചടങ്ങില്‍ സംസാരിക്കവെ, മാനവികതയെ സംരക്ഷിക്കുന്നതിനായി ജീവന്‍ പണയപ്പെടുത്തുന്ന ദശലക്ഷക്കണക്കിന് ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശൃചീകരണത്തൊഴിലാളികള്‍, മറ്റ് മുന്‍നിര കൊറോണ പോരാളികള്‍ എന്നിവരുടെ ശ്രമങ്ങളെ പ്രധാനമന്ത്രി അനുസ്മരിച്ചു. ശാസ്ത്രജ്ഞരുടെയും, ഈ പ്രതിസന്ധി ഘട്ടത്തില്‍ പൂര്‍ണ മനസോടെ പാവപ്പെട്ടവര്‍ക്ക് അന്നം നല്‍കിയ എല്ലാവരുടെയും ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
 
ഇന്ത്യ ഒന്നിച്ചു നിന്നാല്‍, ഏറ്റവും കടുപ്പമേറിയ പ്രതിസന്ധിയെയും ഫലപ്രദമായി നേരിടാന്‍ കഴിയുമെന്ന് ഈ വര്‍ഷം തെളിയിച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഫലപ്രദമായ നടപടികളുടെ ഫലമായി ഇന്ത്യ മികച്ച നിലയിലാണെന്നും കൊറോണ ബാധിതരെ സംരക്ഷിച്ച ഇന്ത്യയുടെ നേട്ടം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനുവേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും രാജ്യത്തു നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ വാക്സിന്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും അത് എല്ലാ മുക്കിലും മൂലയിലും വേഗത്തില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രോഗപ്രതിരോധ കാമ്പയിന്‍ നടത്തുന്നതിന് ഇന്ത്യയുടെ തയ്യാറെടുപ്പ് പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം നാം അണുബാധ തടയാന്‍ ശ്രമിച്ചതുപോലെ തന്നെ പ്രതിരോധ കുത്തിവയ്പ്പ് വിജയകരമാക്കാന്‍ ഒരുമിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെയ്യാറ്റിന്‍കര സംഭവം: രാഹുലിനും രഞ്ജിത്തിനും ലൈഫ് പദ്ധതിയില്‍ പത്ത് ലക്ഷം രൂപ ചെലവില്‍ മുന്‍ഗണനാ ക്രമത്തില്‍ വീട് വച്ചു നല്‍കും