സുഹൃത്തിന് രക്ഷിക്കാനായില്ല; ബംഗളുരുവിൽ എയർഹോസ്‌റ്റസ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി
എയർഹോസ്‌റ്റസ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി
ബംഗളുരുവിൽ എയർഹോസ്‌റ്റസ് പീഡനത്തിനിരയായി. ഫെബ്രുവരി 12ന് രാത്രി പത്തുമണിയോടെയാണ് യുവതിക്ക് ലൈംഗിക പീഡനം ഏല്‍ക്കേണ്ടിവന്നത്. അന്നു തന്നെ യുവതി പൊലീസില്‍ പരാതിപ്പെട്ടുവെങ്കിലും ദിവസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ പൊലീസ് അന്വേഷണം നടത്താന്‍ ആരംഭിച്ചത്.
വടക്കൻ ബംഗളുരുവിലെ റെസിഡൻഷ്യൽ കോളനിയായ എച്ച്ബിആർ ലേഔട്ടിൽ സുഹൃത്തിനൊപ്പം സമയം ചെലവഴിക്കെ ബൈക്കിലത്തിയ യുവാവ് യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. രാത്രി പത്തോടെയായിരുന്നു സംഭവം.
യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറിയ അക്രമി ശശീരത്തില്‍ സ്‌പര്‍ശിക്കുകയും ആക്രമിക്കുകയും ചെയ്‌തു. യുവതിയും സുഹൃത്തും ബഹളം കൂട്ടിയതോടെ അക്രമി ബൈക്കിൽ രക്ഷപ്പെട്ടു.
അതേസമയം, ബംഗളൂരുവില്‍ സ്‌ത്രീകള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും പൊലീസ് സുരക്ഷ ശക്തമാക്കുന്നില്ലെന്നും ആരോപണം ശക്തമാണ്.