Webdunia - Bharat's app for daily news and videos

Install App

വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ 15 ശതമാനം വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ദുഖാചരണം തുടരുന്നതിനിടയിലാണ് എയര്‍ ഇന്ത്യ ഇക്കാര്യം വിശദമാക്കിയത്.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 19 ജൂണ്‍ 2025 (10:54 IST)
വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ 15 ശതമാനം വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ. യാത്രക്കാര്‍ക്കുണ്ടാകുന്ന തടസ്സങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനും കാര്യക്ഷമത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് എയര്‍ ഇന്ത്യ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ദുഖാചരണം തുടരുന്നതിനിടയിലാണ് എയര്‍ ഇന്ത്യ ഇക്കാര്യം വിശദമാക്കിയത്. 
 
കൂടാതെ വിമാന അപകടത്തിന്റെ കാരണമെന്താണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും എയര്‍ ഇന്ത്യ വിശദമാക്കി. കഴിഞ്ഞ ആറു ദിവസങ്ങളിലായി 83 അന്താരാഷ്ട്ര സര്‍വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്. അതേസമയം അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇയാളെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ ആശുപത്രിയിലെത്തി വിശ്വാസിനെ സന്ദര്‍ശിച്ചിരുന്നു.
 
അപകടത്തെക്കുറിച്ച് വിശ്വാസിന്റെ ഭാഗത്തുനിന്ന് ഇനിയും വിവരങ്ങള്‍ അന്വേഷണസംഘം ചോദിച്ചറിയും എന്നാണ് വിവരം. 20 വര്‍ഷമായി ഭാര്യയും കുട്ടിയുമായി ലണ്ടനില്‍ താമസിച്ചുവരുന്ന ഇയാള്‍ കുടുംബത്തെ സന്ദര്‍ശിക്കാനാണ് ഇന്ത്യയിലേക്ക് വന്നത്. അതേസമയം അഹമ്മദാബാദ് വിമാനാപകടത്തില്‍ 190 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഇതില്‍ 27 പേര്‍ യുകെ പൗരന്മാര്‍ പൗരന്മാരാണ്. ഗുജറാത്ത് സര്‍ക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election: 'ആര്യാടന് കഥ എഴുതാൻ പോകാം, സ്വരാജിന് പാർട്ടി സെക്രട്ടറിയേറ്റിലേക്കും': നിലമ്പൂരിൽ താൻ ജയിക്കുമെന്ന് പി.വി അൻവർ

Fact Check: ' പാണക്കാട് കയറി അന്വേഷിക്കാന്‍ പൊലീസിനു ധൈര്യമുണ്ടോ?'; ആര്യാടന്‍ ഷൗക്കത്ത് ഇങ്ങനെ പറഞ്ഞോ

ഭർത്താവിനെ ഇഷ്ടപ്പെട്ടില്ല; ചിക്കന്‍ കറിയില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തി യുവതി

ദേശീയപാതകളില്‍ ഇനി ടോളില്ല, പകരം മറ്റൊന്ന്; ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍

Rain Alert: മഴ തുടരും; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments