Select Your Language

Notifications

webdunia
webdunia
webdunia
webdunia

യാത്രാ സമയത്ത് മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം; പുതിയ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യ

Air India

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 27 ഡിസം‌ബര്‍ 2022 (09:40 IST)
യാത്രാ സമയത്ത് മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്ന പുതിയ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യ. വിദേശ രാജ്യങ്ങളില്‍ കൊവിഡ് വീണ്ടുമുയര്‍ന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ പുതിയ മാര്‍ഗ്ഗനിര്‍ദേശം പുറത്തിറക്കിയത്. യാത്രക്കാര്‍ കോവിഡ് വാക്‌സിന്‍ എടുത്തിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും യാഥാസമയം മാസ്‌ക് ധരിക്കുന്നതിനൊപ്പം സാമൂഹിക അകലവും പാലിക്കണമെന്നും അറിയിപ്പുണ്ട്.
 
നാട്ടിലെത്തിയ ശേഷം കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അടുത്ത ആരോഗ്യ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. അതേസമയം 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വിമാനത്താവളത്തില്‍ പരിശോധന ഇല്ലെന്നും വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനയില്‍ കോവിഡ് അതിരൂക്ഷം; ഒരു നഗരത്തില്‍ മാത്രം പ്രതിദിന കേസുകള്‍ 10 ലക്ഷം