ഡല്‍ഹിയില്‍ മഞ്ഞുകാലം വരുന്നതോടനുബന്ധിച്ച് വായുമലിനീകരണം ഇപ്പോള്‍ തന്നെ അപകടകരമായ അവസ്ഥായിലെത്തി. എയര്‍ക്വാളിറ്റി ഇന്‍ഡക്‌സ് 317ലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും വായുമലിനീകരണം അപകടകരമായ രീതിയില്‍ തന്നെ തുടരുമെന്നാണ് വിവരം. അതേസമയം ഡല്‍ഹി സര്‍ക്കാര്‍ വയ്‌ക്കോല്‍ കത്തിക്കുന്നത് തടയാന്‍ നെല്‍പാടങ്ങളില്‍ ബയോ ഡീകംപോസര്‍ സ്േ്രപ ചെയ്യുന്നത് ആരംഭിച്ചിട്ടുണ്ട്.
ഇത് 2020മുതലാണ് ചെയ്തുതുടങ്ങിയത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും ഇത് തുടര്‍ന്നു. ഇത് പോസിറ്റീവായ ഫലം ഉണ്ടാക്കിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കൂടാതെ മലിനീകരണത്തിന് ആക്കം കൂട്ടാന്‍ ദീപാവലി ആഘോഷവും അടുക്കുകയാണ്.