രാജ്യ തലസ്ഥാനത്ത് വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയില്‍. ഇന്ന് രാവിലെ 8.30ക്കുള്ള കണക്കുപ്രകാരം ഡല്‍ഹിയില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 336 ആണ്. ആനന്ദ് വിഹാറിലും ജഹാംഗീര്‍പുരിയിലുമാണ് വായുഗുണനിലവാരം എറ്റവും മോശം അവസ്ഥയില്‍. ഇവിടെ 390 വരെയാണ് കാണിക്കുന്നത്. സാധാരണയായി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് പൂജ്യത്തിനും 50നും ഇടയിലാണ് ജീവിക്കാന്‍ ആവശ്യമായുള്ളത്. 101 മുതല്‍ 200 വരെ മോഡറേറ്റാണ് 201 മുതല്‍ 300 വരെ മോശം അവസ്ഥയാണ്. 301 മുതല്‍ 400 വരെ വളരെ മോശം അവസ്ഥയുമാണ്.
400 നു മുകളില്‍ ഗുരുതരാവസ്ഥയാണ്. കഴിഞ്ഞദിവസം ഡല്‍ഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ചിദേവ് ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ കുറ്റപ്പെടുത്തി. വായു മലിനീകരണം മൂലം യമുന നദിയില്‍ വിഷപ്പാത കൂടിയിരുന്നു.