Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേഹത്ത് ബോംബുണ്ടെന്ന് യുവതി; ഭയന്നുവിറച്ച് പൈലറ്റും യാത്രക്കാരും; എയർ ഏഷ്യാ വിമാനം തിരിച്ചിറക്കി

സുരക്ഷാ ജീവനക്കാര്‍ എമര്‍ജന്‍സി ലാന്റിങ്ങ് ചെയ്തതിനു ശേഷം യുവതിയുടെ ബാഗ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല

ദേഹത്ത് ബോംബുണ്ടെന്ന് യുവതി; ഭയന്നുവിറച്ച് പൈലറ്റും യാത്രക്കാരും; എയർ ഏഷ്യാ വിമാനം തിരിച്ചിറക്കി

റെയ്‌നാ തോമസ്

, തിങ്കള്‍, 13 ജനുവരി 2020 (11:51 IST)
യാത്രക്കാരിയുടെ കൈവശം ബോംബുണ്ടെന്ന സംശയത്തെ തുടര്‍ന്ന് എയര്‍ ഏഷ്യ വിമാനം തിരിച്ചിറക്കി. തന്റെ കൈവശമുള്ള ബോംബ് ഉപയോഗിച്ച് സ്‌ഫോടനം നടത്തുമെന്ന് യാത്രക്കാരി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ബോര്‍ഡ് ചെയ്ത വിമാനം തിരിച്ച് എയര്‍പോര്‍ട്ടിലേക്കിറക്കിയത്.
 
സുരക്ഷാ ജീവനക്കാര്‍ എമര്‍ജന്‍സി ലാന്റിങ്ങ് ചെയ്തതിനു ശേഷം യുവതിയുടെ ബാഗ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് എയര്‍പോര്‍ട്ടില്‍ ശനിയാഴ്ച്ച രാത്രി പത്ത് മണിക്കാണ് സംഭവം.
 
വിമാനം യാത്രതിരിച്ച് ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ക്യാബിന്‍ ക്രൂവിന്റെ കൈയില്‍ യാത്രക്കാരി തന്റെ കൈവശം ബോംബുണ്ടെന്ന് എഴുതിയ കുറിപ്പ് ഏല്‍പ്പിക്കുകയായിരുന്നു. വിവരം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്റിങ്ങ് നടത്തുകയായിരുന്നു.
 
യാത്രക്കാരിയെ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. യുവതി കൊല്‍ക്കത്തയിലേക്ക് തന്നെ തിരികെ പോകാനാണ് കൈവശം ബോംബുണ്ടെന്ന് കള്ളം പറഞ്ഞതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായതെന്ന് എയര്‍പോര്‍ട്ട് സുരക്ഷ ജീവിനക്കാര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ വീട്ടിലെ കുളിമുറിയിൽ തൂങ്ങിയ നിലയിൽ