വിമാനമില്ലെങ്കിൽ കാറിൽ വരും; മാപ്പു പറയാതെ ഗായ്ക്‌വാഡ്; യാത്രാനുമതി നല്‍കില്ലെന്ന് എയർ ഇന്ത്യ
വിമാനമില്ലെങ്കിൽ കാറിൽ പോകും; ഗായ്ക്‌വാഡ് ഡൽഹിയില്‍ ഇന്ന് എത്തും
എയർ ഇന്ത്യ യാത്രാനുമതി വിലക്കിയ ശിവസേനാ എംപി രവീന്ദ്ര ഗായ്ക്‌വാഡ് ഡൽഹിയിലേക്ക് കാർ മാർഗം എത്തുമെന്ന് പാർട്ടി വൃത്തങ്ങൾ. ഇന്ന് ഹൈദരാബാദിൽ നിന്നും ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ഗായ്ക്‌വാഡ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ വിമാനാധികൃതർ ഇത് റദ്ദാക്കി.
ഇന്നലെ രാവിലെ എട്ടുമണിക്കുള്ള മുബൈ നിന്ന് ഡൽഹി എയർ ഇന്ത്യ വിമാനത്തിലും ഗായ്ക്‌വാഡ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അതും എയർ ഇന്ത്യ അധികൃതർ റദ്ദാക്കുകയാണ് ചെയ്തത്. ഇതേത്തുടർന്നാണ് എംപി കാർ മാർഗം ഡൽഹിയിലേക്ക് പോകാൻ തീരുമാനിച്ചത്. എംപി ഇന്ന് ഡൽഹിയിൽ എത്തും. എന്നാല്‍ പാർട്ടി നേതൃത്വത്തിന്റെ അനുമതിയുണ്ടെങ്കിൽ മാത്രമേ നാളെ പാർലമെന്റിൽ ഹാജരാകാന്‍ സാധിക്കുള്ളു.