Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസമിൽ ഇൻഡിഗോ വിമാനങ്ങൾ കുറുകെ പറന്നു; കൂട്ടിയിടിയിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്

അസമിൽ വിമാനങ്ങൾ കുറുകെ പറന്നു; യാത്രക്കാർ സുരക്ഷിതർ

വിമാനം
ഗുവാഹട്ടി , വ്യാഴം, 4 ഓഗസ്റ്റ് 2016 (07:40 IST)
അസമിൽ യാത്രക്കാരുമായി പുറപ്പെട്ട രണ്ട് ഇൻഡിഗോ വിമാനങ്ങൾ കുറുകെ പറന്നു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. നിലത്തിറങ്ങാനിരുന്ന വിമാനത്തിനു മുകളിലൂടെ മറ്റൊരു വിമാനം പറന്നുയർന്നതാണ് അപകടഭീഷണി ഉയർത്തിയ സംഭവം. ചൊവ്വാഴ്ച വൈകിട്ട് ഗുവാഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബൊർദൊലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം.
 
യാത്രക്കാരും അധികൃതരുമടക്കമുള്ളവർ കൂട്ടിയിടി ഉണ്ടാകുമോ എന്ന് ഭയന്നിരുന്നു. കനത്തമഴ കാരണം ഗുവാഹട്ടിയിലേക്കുള്ള വിമാനത്തിന്റെ പൈലറ്റിന് കാഴ്ച കുറവ് അനുഭവപ്പെട്ടതായി വിമാനത്താവളത്തിൽ നിന്നുള്ള വൃത്തങ്ങൾ പറയുന്നു. അപകടമൊന്നും കൂടാതെ വിമാനം നിലത്തിറക്കാൻ പൈലറ്റിന് സാധിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചരക്ക് സേവന ബിൽ രാജ്യസഭ പാസാക്കി; കേരളത്തിന് നേട്ടമാകും, ചരിത്ര മുഹൂർത്തമെന്ന് മോദി