Select Your Language

Notifications

webdunia
webdunia
webdunia
webdunia

എയര്‍ടെല്‍ സൈബര്‍ ഫ്രോഡ് ഡിറ്റെക്ഷന്‍ സൊല്യൂഷന്‍ തട്ടിപ്പുകള്‍ കുറച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

എയര്‍ടെല്‍ ഫ്രോഡ്, സ്പാം ഡിറ്റക്ഷന്‍ സൊല്യൂഷന്‍ അവതരിപ്പിക്കുന്നതിന് മുമ്പുള്ള 2024 സെപ്തംബറിലെ സൈബര്‍ കുറ്റകൃത്യങ്ങളുടെ പ്രധാന സൂചകങ്ങളെ 2025 ജൂണിലേതുമായി താരതമ്യപ്പെടുത്തിയുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

Airtel Spam

രേണുക വേണു

, ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (18:01 IST)
സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെയുള്ള ഭാരതി എയര്‍ടെല്ലിന്റെ പദ്ധതികളിലൂടെ സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (I4C) അടുത്തിടെ പുറത്തുവിട്ട വിവരങ്ങള്‍ ഇത് വ്യക്തമാക്കുന്നു.
 
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഐ4സി റിപ്പോര്‍ട്ടുകള്‍ പ്രകാരം, എയര്‍ടെല്‍ നെറ്റുവര്‍ക്കിലെ സാമ്പത്തിക നഷ്ടങ്ങളുടെ മൂല്യം 68.7% വും, സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 14.3% ത്തിന്റേയും കുറവുണ്ടായി. ഇത് എയര്‍ടെലിന്റെ സൈബര്‍ ഫ്രോഡ് ഡിറ്റക്ഷന്‍ സംവിധാനത്തിന്റെ കാര്യക്ഷമതയേയും, ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ നെറ്റുവര്‍ക്ക് ഉറപ്പാക്കുന്നതിനേയും സാധൂകരിക്കുന്നു. എയര്‍ടെല്‍ ഫ്രോഡ്, സ്പാം ഡിറ്റക്ഷന്‍ സൊല്യൂഷന്‍ അവതരിപ്പിക്കുന്നതിന് മുമ്പുള്ള 2024 സെപ്തംബറിലെ സൈബര്‍ കുറ്റകൃത്യങ്ങളുടെ പ്രധാന സൂചകങ്ങളെ 2025 ജൂണിലേതുമായി താരതമ്യപ്പെടുത്തിയുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍, എഐ അധിഷ്ഠിത നെറ്റുവര്‍ക്ക് സൊലൂഷനുകള്‍ 48.3 ബില്ല്യണ്‍ സ്പാം കോളുകളെ തിരിച്ചറിയുകയും 3.2 ലക്ഷം തട്ടിപ്പ് ലിങ്കുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തുവെന്ന് ഭാരതി എയര്‍ടെല്ലിന്റെ വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഗോപാല്‍ വിത്തല്‍ പറഞ്ഞു.
 
2024 സെപ്തംബറിലാണ് എയര്‍ടെല്‍ ഇന്ത്യയിലെ ആദ്യ നെറ്റുവര്‍ക്ക് അധിഷ്ഠിത എഐ കരുത്തോടുകൂടിയ സ്പാം ഡിറ്റക്ഷന്‍ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. സ്പാം കോളുകളും എസ്എംഎസുകളും തത്സമയം തിരിച്ചറിയുവാന്‍ ഈ ഫീച്ചറിലൂടെ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇതിന്റെ തുടര്‍ച്ചയായി 2025 മെയ് മാസത്തില്‍ തങ്ങളുടെ നെറ്റുവര്‍ക്കിലൂടെയുള്ള എല്ലാ കമ്യൂണിക്കേഷനുകളിലുമുള്ള വ്യാജ ലിങ്കുകളെ തത്സമയം തിരിച്ചറിയുവാനും ബ്ലോക്ക് ചെയ്യുവാനും സാധിക്കുന്ന ഫീച്ചര്‍ പുറത്തിറക്കി. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ഫീച്ചര്‍ അവതരിപ്പിക്കപ്പെടുന്നത്. എല്ലാ എയര്‍ടെല്‍ മൊബൈല്‍, ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ഓട്ടോ ഇനാബിളായിത്തന്നെ ലഭ്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം രാജകുടുംബത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കില്ല; അതൃപ്തി പരസ്യമാക്കി