Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്തെ പഴവങ്ങാടിയിലെത്തി ചിപ്‌സ് വാങ്ങി അജിത് ഡോവല്‍; ആരും അറിഞ്ഞില്ല

ajith doval

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 6 ഫെബ്രുവരി 2026 (08:40 IST)
ajith doval
തിരുവനന്തപുരത്തെ പഴവങ്ങാടിയിലെത്തി ചിപ്‌സ് വാങ്ങി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. സുരക്ഷയോ വ്യക്തിവിവരമോ വെളിപ്പെടുത്താതെയാണ് പഴവങ്ങാടിയിലെത്തിയത്. പഴവങ്ങാടിയിലെ പ്രസിദ്ധമായ മഹാ ചിപ്‌സ് എന്ന കടയിലാണ് അദ്ദേഹം കയറിയത്. അദ്ദേഹം ആദ്യം ഉപ്പേരി രുചിച്ചുനോക്കി പിന്നീട് മടക്കയാത്രയില്‍ കൊണ്ടുപോകാന്‍ ഉപ്പേരി വാങ്ങി.
 
വി എസ് എസ് സി യിലെ രഹസ്യ സന്ദര്‍ശന വേളയിലാണ് ജനുവരി 23ന് അദ്ദേഹം പഴവങ്ങാടിയില്‍ എത്തിയതെന്ന് കടയുടമ ശിവകുമാര്‍ പറഞ്ഞു. രാവിലെ എട്ടരയ്ക്ക് കടയിലെത്തിയ അദ്ദേഹം മറ്റ് മധുരപലഹാരങ്ങളുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നീട് ആയിരം രൂപയോളം വില വരുന്ന ചിപ്‌സ് മാത്രം വാങ്ങി മടങ്ങി.
 
ഈ സമയത്ത് അദ്ദേഹത്തിന്റെ 4 സുരക്ഷ വാഹനങ്ങളും ഒരു ആംബുലന്‍സും പുറത്ത് കാത്തു കിടപ്പുണ്ടായിരുന്നു എന്നും റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെന്നും കടയുടമ പറഞ്ഞു. കടയില്‍ ഉണ്ടായിരുന്ന നാല് ജീവനക്കാര്‍ക്ക് അദ്ദേഹത്തെ തിരിച്ചറിയാനായില്ലെന്നും കടയുടമ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണിയന്‍പിള്ള രാജു ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്; വണ്ടി നിര്‍ത്താതെ പോയി