Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധ്യപ്രദേശിൽ മഹാസഖ്യമില്ല: കോൺഗ്രസുമായി സഖ്യമില്ലെന്ന് അഖിലേഷ് യാദവും

മധ്യപ്രദേശിൽ മഹാസഖ്യമില്ല: കോൺഗ്രസുമായി സഖ്യമില്ലെന്ന് അഖിലേഷ് യാദവും
, ശനി, 6 ഒക്‌ടോബര്‍ 2018 (15:07 IST)
ലക്നൌ: ബി ജെ പി സർക്കരിനെതിരെ ശക്തമായ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ പാർട്ടികളുടെ ഐക്യമായ മഹാ സഖ്യത്തിൽ വലിയ വിള്ളലുകൾ. ബി എസ് പി കോൺഗ്രസുമായി സഖ്യമുണ്ടക്കില്ലാ എന്ന മായാ വതിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും.
 
ചർച്ചകൾക്കായി കോൺഗ്രസിനെ ഏറെനാൾ കാത്തു. ഇനിയും കാത്തുനിൽക്കാ‍നാവില്ല. മായാവതിയുടെ ബി എസ് പി യുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുകയാണ്. രാഷ്ട്രീയത്തിൽ ഒരു പാർട്ടിയും ഇത്രയധികം കാത്തിരിക്കില്ലെന്നും കോൺഗ്രസുമായി സഖ്യമില്ലെന്ന് അറിയിച്ചുകൊണ്ട് അഖിലേഷ് യാദവ് വ്യക്തമാക്കി. 
 
രാജസ്ഥാനിലും മധ്യപ്രദേശിലും ബി എസ് പി പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കിയാലും കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് മായാവതി വ്യക്തമാക്കിയിരുന്നു. കൂടെ നിൽക്കുന്നവരെ തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും മായാവതി പറഞ്ഞിരുന്നു. 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിൽ ബി ജെ പിയെ പരാജയപ്പെടുത്താം എന്ന കോൺഗ്രസിന്റെ കണക്കുകൂട്ടലുകൾക്കേറ്റ കനത്ത തിരിച്ചടിയാണ് സഖ്യത്തിൽനിന്നുമുള്ള കൊഴിഞ്ഞുപോക്ക്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോൺഗ്രസും ബിജെപിയും നന്നായി മുതലെടുക്കുന്നുണ്ട്, വിധി പ്രസ്താവിച്ചത് സിപി‌എം ആണോ? - പ്രതിഭ എം എൽ എ