Select Your Language

Notifications

webdunia
webdunia
webdunia
webdunia

അക്ഷയ ത്രിതീയ ലോക്ക്ഡൗണില്‍ മുങ്ങിയോ? നിരാശ വേണ്ട; നമുക്ക് ഓണ്‍ലൈനില്‍ സ്വര്‍ണം വാങ്ങാം

അക്ഷയ ത്രിതീയ ലോക്ക്ഡൗണില്‍ മുങ്ങിയോ? നിരാശ വേണ്ട; നമുക്ക് ഓണ്‍ലൈനില്‍ സ്വര്‍ണം വാങ്ങാം
, വെള്ളി, 14 മെയ് 2021 (12:19 IST)
ഇന്ന് അക്ഷയ ത്രിതീയയാണ്. ഐശ്വര്യത്തിനും ക്ഷേമത്തിനുമായി അക്ഷയ ത്രിതീയ ദിവസം സ്വര്‍ണം വാങ്ങുന്നവര്‍ ധാരാളമാണ്. അക്ഷയ ത്രിതീയ ദിവസം സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യവും സമൃദ്ധിയും വീടുകളില്‍ കളിയാടുമെന്നാണ് വിശ്വാസം. എന്നാല്‍, ഇത്തവണ ലോക്ക്ഡൗണ്‍ ആയതിനാല്‍ ജ്വല്ലറികളില്‍ പോയി കുടുംബസമേതം സ്വര്‍ണം വാങ്ങാന്‍ പരിമിതിയുണ്ട്. അക്ഷയ ത്രിതീയ ദിവസമായിട്ട് സ്വര്‍ണം കിട്ടില്ലല്ലോ എന്ന് ആലോചിച്ച് ആരും നിരാശപ്പെടേണ്ട. ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ സ്വര്‍ണം ലഭ്യമാണ്. അനായാസം സ്വര്‍ണം വാങ്ങാന്‍ ഓണ്‍ലൈന്‍ സജ്ജീകരണം വഴി സാധിക്കും. 
 
ഓണ്‍ലൈനായി സ്വര്‍ണം വാങ്ങുന്നത് സുരക്ഷിതമായ രീതിയാണ്. നിക്ഷേപകര്‍ക്ക് ഈ രീതി പരീക്ഷിക്കാവുന്നതാണ്. സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ ഇതിനോടകം തന്നെ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് സാധ്യത ധാരാളമായി ഉപയോഗപ്പെടുത്തി തുടങ്ങി. 
 
അപ്‌സ്റ്റോക്‌സ് (Upstox) ഡിജിറ്റല്‍ ഗോള്‍ഡ് പ്ലാറ്റ്‌ഫോമിലാണ് ഓണ്‍ലൈനായി സ്വര്‍ണം കിട്ടുക. 99.9 ശതമാനം പരിശുദ്ധമായ 24 കാരറ്റ് സ്വര്‍ണം ഒരു രൂപ മുതല്‍ വിലയ്ക്ക് ലഭിക്കും. ഓണ്‍ലൈന്‍ ആയി വാങ്ങിക്കുന്ന സ്വര്‍ണം വാലറ്റില്‍ തന്നെ സൂക്ഷിക്കാം. 
 
ചെയ്യേണ്ടത് ഇങ്ങനെ: 
 
Upstox ആപ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക 
 
Upstox ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം 'Invest' എന്ന വിഭാഗത്തിലേക്ക് പോകുക
 
Invest സെക്ഷനില്‍ കയറി എത്ര രൂപയ്ക്കുള്ള സ്വര്‍ണമാണ് വാങ്ങാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആ തുക അവിടെ ടൈപ്പ് ചെയ്യുക. സ്വര്‍ണം എത്ര അളവിലാണ് വാങ്ങാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് ഗ്രാമില്‍ കൊടുത്താലും മതി 
 
പിന്നീട് യുപിഐ ഉപയോഗിച്ചോ നെറ്റ് ബാങ്കിങ് ഉപയോഗിച്ചോ പണം അടയ്ക്കുക 
 
ഡിജിറ്റല്‍ രൂപത്തിലുള്ള സ്വര്‍ണം നിങ്ങളുടെ വാലറ്റില്‍ പ്രത്യക്ഷപ്പെടും
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐശ്വര്യം വേണോ? അക്ഷയ ത്രിതീയ ദിവസം സ്വര്‍ണം വാങ്ങാം