Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യ ദിവസവും കുളിക്കുന്നില്ല, വിവാഹമോചനം വേണമെന്ന് ഭർത്താവ്

ഭാര്യ ദിവസവും കുളിക്കുന്നില്ല, വിവാഹമോചനം വേണമെന്ന് ഭർത്താവ്
, ഞായര്‍, 26 സെപ്‌റ്റംബര്‍ 2021 (11:59 IST)
ഭാര്യ എല്ലാ ദിവസവും കുളിക്കുന്നില്ലെന്ന പരാതിയുമായി വിവാഹമോചനം ആവശ്യപ്പെട്ട് ഭർ‌ത്താവ്. വിവാഹബന്ധം സംരക്ഷിക്കാൻ സഹായിക്കണമെന്ന ആവശ്യവുമായി ഭാര്യ വനിതാ സെല്ലിൽ സംരക്ഷണം തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
 
ഉത്തർപ്രദേശിലെ അലിഗഡിലാണ് വിചിത്രമായ സംഭവം. ക്വാർസി ഗ്രാമവാസിയായ യുവതിയും ചന്ദൗസ് ഗ്രാമവാസിയായ യുവാവും രണ്ട് വർഷം മുൻപാണ് വിവാഹിതരായത്. ഈ ബന്ധത്തിൽ ഇവർക്കൊരു കുട്ടിയുമുണ്ട്. ഭർത്താവ് മുത്തലാഖ് നൽകിയതോടെയാണ് യുവതി പരാതിയുമായി വനിതാ സംരക്ഷണസെല്ലിൽ എത്തിയത്. 
 
അതേസമയം വനിതാ സംരക്ഷണ സെല്ലിനോടും വിവാഹമോചനത്തിനുള്ള കാരണമാ‌യി ഇതുതന്നെയാണ് ഭർത്താവ് പറഞ്ഞത്. യുവാവും വിവാഹമോചനത്തിൽ ഉറച്ചതോടെ ദമ്പതികൾക്കും അവരുടെ രക്ഷിതാക്കൾക്കും കൗൺസിൽ നൽകുകയാണ് വനിതാ സംരക്ഷണ സെൽ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശസ്‌ത്രക്രിയ വിജയം, നേവിസിന്റെ ഹൃദയം ഇനിയും തുടിക്കും