Webdunia - Bharat's app for daily news and videos

Install App

എന്താണ് ബിഎസ്?, ബിഎസ് 3ല്‍ നിന്ന് ബിഎസ് 4നുള്ള വ്യത്യാസമെന്ത് ? കോടതി വിധി എങ്ങനെ ബാധിക്കും?; അറിയാം ചില കാര്യങ്ങള്‍

എന്താണ് ബിഎസ് 3, ബിഎസ് 4?

Webdunia
വെള്ളി, 31 മാര്‍ച്ച് 2017 (13:11 IST)
ഭാരത് സ്റ്റേജ് എമിഷന്‍ ചട്ടങ്ങളുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഉത്തരവ് രാജ്യത്തെ വാഹന വിപണിയെ കുറച്ചൊന്നുമല്ല പിടിച്ചുലച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നാം തിയതി മുതൽ ഭാരത് സ്റ്റേജ് 4(ബിഎസ് 4) ചട്ടങ്ങൾ അനുസരിച്ച് നിര്‍മിച്ച വാഹനങ്ങള്‍ മാത്രമേ ഇന്ത്യയിൽ വില്‍‌പന നടത്താനോ രജിസ്റ്റർ ചെയ്യാനോ പാടുള്ളൂ എന്ന വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. അന്തരീക്ഷ മലീനികരണം കുറക്കുന്നതിനാണ് ഏപ്രില്‍ ഒന്നുമുതല്‍ ഭാരത് സ്റ്റേജ് ത്രീ വാഹനങ്ങളുടെ വിൽപ്പന കോടതി നിരോധിച്ചത്.   
 
കച്ചവട താത്പര്യമല്ല, മറിച്ച് ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നാണ് ഇക്കാര്യത്തില്‍ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. നിലവില്‍ എട്ടേകാൽ ലക്ഷത്തോളം വരുന്ന ബിഎസ്-3 വാഹനങ്ങള്‍ വില്‍ക്കുന്നതിന് സമയപരിധി നീട്ടി നല്‍കണമെന്നാവശ്യമുന്നയിച്ച് വാഹനനിര്‍മ്മാതാക്കളും ഡീലര്‍മാരും നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ഏപ്രിൽ ഒന്നാം തിയതി മുതൽ ഭാരത് സ്റ്റേജ് 4 വാഹനങ്ങൾ മാത്രമേ വിൽക്കാന്‍ പാടുള്ളൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 
 
രാജ്യത്തെ വാഹനങ്ങളുടെ എന്‍‌ജിനില്‍ നിന്നും പുറത്തേക്ക് തള്ളുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഒരു സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ്(ബിഎസ്). പെട്രോള്‍-ഡീസല്‍ വാഹനങ്ങളില്‍ നിന്ന് പുറം തള്ളുന്ന പുകയില്‍ അടങ്ങിയ നൈട്രജന്‍ ഓക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ എന്നിങ്ങനെയുള്ള വിഷ പദാര്‍ഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡമാണ് ഭാരത് സ്റ്റേജ്. 
 
ബിഎസ് 1ല്‍ നിന്ന് ആരംഭിച്ച് നിലവില്‍ ഇത് ബിഎസ് 4ലാണ് എത്തി നില്‍ക്കുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ആദ്യം രൂപീകരിച്ച ചട്ടങ്ങള്‍ക്ക് അനുസൃതമായിട്ടായിരുന്നു 1998വരെ രാജ്യത്ത് വാഹനങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ 2000ല്‍ എത്തിയപ്പോളാണ് യൂറോപ്യൻ യൂണിയന്‍ മാനദണ്ഡങ്ങളനുസൃതമായി ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ് രൂപപ്പെടുത്തുന്നത്. 2005ലാണ് രാജ്യവ്യാപകമായി ബിഎസ് 2 നടപ്പിലാക്കിയത്. 2010ഓടെ ബിഎസ് 3 എന്ന നിലവാരത്തിലേക്കെത്തുകയും ചെയ്തു.
 
പുകമാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 13 നഗരങ്ങളില്‍ നിലവില്‍ ബി എസ് 4 മാനദണ്ഡം പാലിക്കുന്ന വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ബി എസ് 3അനുസരിച്ച് നിര്‍മിക്കുന്ന വാഹനങ്ങളില്‍ നിന്നുണ്ടാകുന്നബഹിർഗമനത്തിന്റെ  പകുതിയിൽ താഴെ മാത്രമേ ബിഎസ് 4 ചട്ടങ്ങൾ അനുവദിക്കുന്നുള്ളൂയെന്നതാണ് ഇതിന്റെ പ്രത്യേകത. 2020ൽ നടപ്പാക്കാനുദ്ദേശിക്കുന്ന ബിഎസ് 6 ചട്ടങ്ങൾ ബിഎസ് 4 ചട്ടങ്ങളേക്കാൾ കർശനമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
 
സുപ്രീംകോടതിയുടെ ഈ പുതിയ വിധി ഡീലര്‍മാരെയും വാഹനനിര്‍മ്മാതാക്കളെയും കാര്യമായിതന്നെ ബാധിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്‍. കാര്‍ നിര്‍മ്മാണ രംഗത്ത് പുതിയ ഈ തീരുമാനം കാര്യമായി ചലനമുണ്ടാക്കില്ലെന്നും അവര്‍ പറയുന്നു. ബി എസ് ഫോര്‍ ഗണത്തിലാണ് ഇപ്പോള്‍ ഒട്ടുമിക്ക കാറുകളും പുറത്തിറങ്ങുന്നതെന്നതാണ് ഇതിന് കാരണം. അതേസമയം പഴയ കാറുള്ളവര്‍ക്ക് പണികിട്ടുകയും ചെയ്യും. ബസ്, ബൈക്കുകള്‍, മുച്ചക്ര വാഹനങ്ങള്‍‍, ട്രക്ക്, വാന്‍ എന്നിങ്ങനെയുള്ള ചരക്ക് വാഹനങ്ങളെയും ഈ വിധി ബാധിക്കും.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

റിലയൻസ്- ഡിസ്നി ലയനം പൂർത്തിയായി, ഇനി നിത അംബാനിയുടെ നേതൃത്വത്തിൽ പുതിയ സംയുക്ത കമ്പനി

പരീക്ഷണം വിജയം, എന്താണ് ഉത്തരക്കൊറിയയുടെ പുതിയ ചാവേർ ഡ്രോണുകൾ

ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബിജെപി ഇപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്ത്, പാലക്കാട് എല്‍ഡിഎഫിന് ജയിക്കാന്‍ നല്ല സാധ്യതയുണ്ട്: എം.വി.ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments