7 ലക്ഷം രൂപ വരെ ആദായനികുതിയില്ലെങ്കിൽ 3 മുതൽ 6 ലക്ഷം വരെയുള്ളവർക്ക് എങ്ങനെയാണ് 5 % നികുതി? അറിയേണ്ടതെല്ലാം

Webdunia
വ്യാഴം, 2 ഫെബ്രുവരി 2023 (19:29 IST)
ഇക്കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗം നടത്തിയപ്പോൾ അതിലെ ഏറ്റവും സുപ്രധാനമായ ഒരു തീരുമാനമായിരുന്നു പുതിയ ആദായ നികുതി സ്ലാബിൽ വരുന്ന 7 ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്ക് ആദായനികുതി ഒഴിവാക്കിയ നടപടി. അതേ സമയം 3-6 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് 5% നികുതിയും ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പലരെയും ആശയക്കുഴപ്പത്തിലാക്കിയ ഒരു പ്രഖ്യാപനമായിരുന്നു അത്.
 
2020 വരെ രാജ്യത്ത് ഒരൊറ്റ നികുതി സമ്പ്രദായമാണ് നിലനിന്നിരുന്നത്. 2020 മുതൽ പുതിയ ആദായ നികുതി സ്ലാബ് രാജ്യം കൊണ്ടുവന്നു.നിലവിൽ പഴയ സ്കീം, പുതിയ സ്കീം എന്നിങ്ങനെ 2 ആദായനികുതി സ്ലാബുകൾ നിലനിൽക്കുന്നുണ്ട്. ഇതിൽ പഴയ സ്കീമിൽ തുടരുന്നവർക്ക് പുതിയ സ്കീമിലേക്ക് മാറാൻ അവസരമുണ്ട്. പഴയ സ്കീമിൽ തുടരുന്നവർക്ക് നികുതി സംബന്ധമായ എല്ലാ ആനുകൂല്യങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്. ഇത്തരത്തിൽ എല്ലാ നികുതി കിഴിവുകളും കഴിഞ്ഞുള്ള പണത്തിനാണ് നമ്മൾ നികുതി നൽകേണ്ടത്.
 
അങ്ങനെയെങ്കിൽ ആ സമയത്ത് ഉയർന്ന നിരക്കിൽ ടാക്സ് നൽകേണ്ടതായി വരും. ഇനി പുതിയ സ്കീമിലാണെങ്കിൽ ഇത്തരത്തിലുള്ള കിഴിവുകൾക്കൊന്നും തന്നെ നമ്മൾക്ക് അപേക്ഷിക്കാനാകില്ല എന്നതാണ് 2 സ്കീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. പുതിയ സ്കീമിൽ പക്ഷേ കുറഞ്ഞ നിരക്കിൽ നികുതി നൽകിയാൽ മതിയാകും. പുതിയ ബജറ്റിൽ പഴയ നികുതി സ്കീമിൽ തുടരുന്നവർക്ക് യാതൊരു ആനുകൂല്യവും പ്രഖ്യാപിച്ചിട്ടില്ല.
 
നികുതിവിധേയമല്ലാത്തവരുടെ പരിധി 3 ലക്ഷമാക്കി ഉയർത്തുകയാണ് പുതിയ സ്കീമിൽ ചെയ്തത്. പഴയസ്കീമിൽ 5 ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതി നൽകേണ്ടതില്ല. പുതിയ സ്കീം പ്രകാരം മാസവരുമാനമുള്ളവർക്ക് ഇത് 7 ലക്ഷമാക്കി ഉയർത്തി. അപ്പോൾ എന്താണ് 3-6 ലക്ഷം വരെ 5 ശതമാനവും 6-9 ലക്ഷം വരെ 10 ശതമാനം നികുതി?  3-6 ലക്ഷം വരെ 5 ശതമാനവും (15000 രൂപ) 6-7 ലക്ഷം വരെയുള്ള ഒരു ലക്ഷത്തിന് 10 ശതമാനമാണ്(10000 രൂപ) നികുതി. 
 
ഈ തുക റിബേറ്റായി ലഭിക്കും പുതിയ സ്കീമിൽ ലഭിക്കും. അതായത് 7 ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്ക് മാത്രമാണ് ഇത് ബാധകമാവുക. 7 ലക്ഷത്തി ഒരു രൂപ വരുമാനം വന്നെങ്കിൽ പോലും നികുതി നൽകേണ്ടതായി വരും. 7 ലക്ഷത്തിന് താഴെ വരുമാനമുള്ളവർക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക.മറ്റുള്ളവർക്ക് 3-6 ലക്ഷം വരെ 5 ശതമാനവും അതിന് മുകളിലുള്ള തുകയ്ക്ക് 6-9 ലക്ഷം വരെ 10 ശതമാനവും 9-12 ലക്ഷം വരെ 15 ശതമാനവും 12-15 ലക്ഷം വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളിൽ 30 ശതമാനവും നികുതി ഈടാക്കും
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Price: സ്വർണവിലയിൽ വമ്പൻ ഇടിവ്, ഇന്ന് 2 തവണയായി കുറഞ്ഞത് 3440 രൂപ

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം; വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് ശക്തമായ മഴ

എന്റെ സമയം കളയുന്നതില്‍ കാര്യമില്ലല്ലോ, പുടിനുമായുള്ള ചര്‍ച്ചകള്‍ റദ്ദാക്കിയതില്‍ പ്രതികരിച്ച് ട്രംപ്

Kerala Weather: സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

വെറുതെ സമയം പാഴാക്കുന്നത് എന്തിന്; പുടിനുമായി ട്രംപ് നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി

അടുത്ത ലേഖനം
Show comments