ചോദ്യം ചെയ്യലില്‍ 'പരുങ്ങി' അല്ലു അര്‍ജുന്‍; സൂപ്പര്‍താരത്തെ തിയറ്ററില്‍ എത്തിച്ചു തെളിവെടുപ്പ് നടത്താനും ആലോചന

യുവതി മരിച്ച കേസില്‍ കഴിഞ്ഞ 13 നാണ് അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തത്

രേണുക വേണു
ചൊവ്വ, 24 ഡിസം‌ബര്‍ 2024 (15:57 IST)
Allu Arjun

പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിരക്കില്‍പ്പെട്ടു യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ഇന്ന് രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യലിനായി ചിക്കഡപ്പള്ളി പൊലീസ് സ്റ്റേഷനില്‍ താരം ഹാജരായത്. കനത്ത സുരക്ഷയാണ് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്നത്. 
 
രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ അല്ലു അര്‍ജുന്‍ പൂര്‍ണമായി പ്രതിരോധത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതി മരിച്ച വിവരം എപ്പോഴാണ് അറിഞ്ഞത് എന്നടക്കമുള്ള അന്വേഷണ സംഘത്തിന്റെ ചോദ്യത്തിനു മുന്നില്‍ അല്ലു അര്‍ജുന്‍ നിശബ്ദനായി നില്‍ക്കുകയായിരുന്നെന്നാണ് ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
രണ്ട് മണിക്കൂറിലേറെ താരത്തെ ചോദ്യം ചെയ്തു. അനുമതി നിഷേധിച്ചിട്ടും റോഡ് ഷോയ്ക്കായി എന്തിന് തിയേറ്ററില്‍ പോയി, സ്വകാര്യ സുരക്ഷ സംഘം ജനങ്ങളെ മര്‍ദിച്ചിട്ടും എന്തുകൊണ്ട് ഇടപെട്ടില്ല, എപ്പോഴാണ് യുവതിയുടെ മരണവിവരം അറിഞ്ഞത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ നടത്തിയത് പരസ്പര വിരുദ്ധമായ പ്രസ്താവനകളല്ലേ എന്നിവയായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രധാന ചോദ്യങ്ങള്‍. ഇതിനൊന്നും അല്ലു അര്‍ജുന്‍ കൃത്യമായി മറുപടി നല്‍കിയില്ലെന്നാണ് വിവരം. അല്ലു അര്‍ജുനെ തിയറ്ററില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. 
 
യുവതി മരിച്ച കേസില്‍ കഴിഞ്ഞ 13 നാണ് അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തത്. താരത്തെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെങ്കിലും തെലങ്കാന ഹൈക്കോടതി നാല് ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ഒരു രാത്രി മുഴുവന്‍ താരത്തിനു ജയിലില്‍ കഴിയേണ്ടി വന്നു. അതിനുശേഷമാണ് ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

അടുത്ത ലേഖനം
Show comments