ഓരോ അഞ്ചുമിനിറ്റിലും ഇന്ത്യയുടെ വിശ്വസ്തത പരിശോധിക്കാന്‍ സാധിക്കില്ലെന്ന് അമേരിക്ക. യുഎസ് മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് ആണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ-യുഎസ് ഡിഫന്‍സ് ആക്‌സിലേറേഷന്‍ എക്കോസിസ്റ്റം പരിപാടിയിലായിരുന്നു അവര്‍ ഇക്കാര്യം പറഞ്ഞത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശാശ്വതമാണെന്നും വൈറ്റ് ഹൗസില്‍ വരുന്നവര്‍ക്ക് അത് മനസിലാകുമെന്നും അവര്‍ പറഞ്ഞു.
മോദിയുടെ മോസ്‌കോ സന്ദര്‍ശനം അമേരിക്കയുമായുള്ള പ്രതിരോധ ബന്ധത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കില്ലെന്നും എന്നാല്‍ സൈനിക സഹകരണം മന്ദഗതിയിലായെന്നും അവര്‍ പറഞ്ഞു. റഷ്യയും ചൈനയും കൂടുതല്‍ അടുക്കുന്നത് ഇന്ത്യക്ക് വെല്ലുവിളിയാണ്. യുഎസിന്റെ എതിരാളിയാണ് ചൈന. ശീതകാലത്തെക്കാള്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് അവര്‍ പറഞ്ഞു.