സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച ബിജെപി നേതാവ് വെടിയേറ്റു മരിച്ചു

ശനിയാഴ്ച രാത്രി ബൈക്കിലെത്തിയ അക്രമികള്‍ സുരേന്ദ്ര സിംഗിന്റെ വീടിന് മുന്നിലെത്തുകയും അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.

ഞായര്‍, 26 മെയ് 2019 (11:22 IST)
സ്മൃതി ഇറാനിയുടെ അമേഠിയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പ്രാദേശിക ബിജെപി നേതാവ് വെടിയേറ്റ് മരിച്ച നിലയില്‍. ബരോളിയ ഗ്രാമത്തിലെ മുന്‍ ഗ്രാമ തലവന്‍ കൂടിയായ സുരേന്ദ്ര സിംഗ് (50) ആണ് വെടിയേറ്റ് മരിച്ചത്. അമേഠിയിലെ ഗൗരിഗഞ്ജില്‍ ശനിയാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം.
 
ശനിയാഴ്ച രാത്രി ബൈക്കിലെത്തിയ അക്രമികള്‍ സുരേന്ദ്ര സിംഗിന്റെ വീടിന് മുന്നിലെത്തുകയും അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. മുഖത്ത് സാരമായി പരിക്കേറ്റ സുരേന്ദ്ര സിംഗിനെ ലഖ്‌നൗവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എഎസ്പി ദയാറാം പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടിയ സ്മൃതി ഇറാനിയുടെ അനുനായി വെടിയേറ്റ് മരിച്ചതില്‍ ഞെട്ടിയിരിക്കുകയാണ് അമേഠിയിലെ ജനങ്ങള്‍.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കുടുംബ വഴക്ക്: കൊച്ചിയില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊന്നു