വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളവും തിമിഴ്നാടും പിടിച്ചെടുക്കുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ. പശ്ചിമ ബംഗാളിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ബി ജെ പി സുനാമിപോലെ ആഞ്ഞടിക്കുമന്നും അമിത് ഷാ പറഞ്ഞു.
മധ്യപ്രദേശ് രാജസ്ഥാൻ ഛത്തിസ്ഗഢ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി ജെ പി നേടിയ വലിയ വിജയം. രാജ്യത്താകെ വ്യാപിക്കും. കഴിഞ്ഞ അൻപതു വർഷങ്ങളായുള്ള ബി ജെ പി നേതാക്കളുടെ പ്രവർത്തനവും ത്യാഗവുമാണ് ഇപ്പോഴുള്ള വിജയത്തിലേക്ക് ബി ജെ പിയെ എത്തിച്ചത്.
ചായ വിൽപ്പനക്കാരന്റെ മകനെ രാജ്യത്തെ മികച്ച പ്രധാനമന്ത്രിയാക്കാൻ കഴിഞ്ഞു. ഒരു സാധാരണ പ്രവർത്തകനെ ദേശീയ അധ്യക്ഷനാകാൻ അവസരം നൽകിയത് ബി ജെ പി യാണ്. താഴെ തട്ടിലുള്ള പ്രവർത്തകരെ വളർത്തിക്കൊണ്ട് വരാൻ ബി ജെ പിക്ക് കഴിയുമെന്നും അമിത് ഷാ പറഞ്ഞു.