Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

സിആര്‍ രവിചന്ദ്രന്‍

, ശനി, 9 നവം‌ബര്‍ 2024 (20:53 IST)
ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തോട് ജാര്‍ഖണ്ഡില്‍ നടന്ന റാലിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  കോണ്‍ഗ്രസ് പാര്‍ട്ടി സംവരണത്തെക്കുറിച്ച് സംസാരിക്കുന്നുവെന്നും ഭരണഘടനയില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാനുള്ള വ്യവസ്ഥയില്ലെന്നും ഒരു പ്രത്യേക മതത്തിനും സംവരണം നല്‍കാന്‍ ഒരിക്കലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
 
മുസ്ലീങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കണമെന്ന് മഹാരാഷ്ട്രയില്‍ ഒരു കൂട്ടം ഉലമകള്‍ കോണ്‍ഗ്രസിന് നിവേദനം നല്‍കി. അങ്ങിനെ ചെയ്യുമെന്ന് കോണ്‍ഗ്രസ് ഉറപ്പു നല്‍കുകയും ചെയ്തു. അതു സംഭവിച്ചാല്‍ ദളിതരുടെയും ആദിവാസികളുടെയും സ്ഥിതി എന്താകുമെന്ന് കോണ്‍ഗ്രസ് ഓര്‍ക്കണമെന്ന് അമിത് ഷാ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂരില്‍ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു; രണ്ടുപേര്‍ക്ക് പരിക്കേറ്റു