അമിത് ഷായുടെ തന്ത്രങ്ങള്‍ക്കു മുമ്പില്‍ നേതാക്കള്‍ ഒന്നിനു പുറകെ ഒന്നായി വീഴുന്നു; ആറ് തൃണമൂൽ എംഎൽഎമാർ ബിജെപിയിൽ
അമിത് ഷായുടെ തന്ത്രങ്ങള്‍ക്കു മുമ്പില്‍ നേതാക്കള്‍ ഒന്നിനു പുറകെ ഒന്നായി വീഴുന്നു; ആറ് തൃണമൂൽ എംഎൽഎമാർ ബിജെപിയിൽ
ബിജെപിയുടെ നീക്കങ്ങള്‍ ത്രിപുരയില്‍ വിജയം കാണുന്നു. ആറ് തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. സുദീപ് റോയ് ബർമൻ, ആശിഷ് സാഹ, ദീബ ചന്ദ്ര ഹ്രാങ്ക്ഹോൾ, ബിശ്വ ബന്ദു സെൻ, പ്രൻജിത് സിങ് റോയ്, ദിലീപ് സർക്കാർ എന്നിവരാണ് ബിജെപിയിൽ ചേർന്നത്.
തൃണമൂൽ അധ്യക്ഷ മമതാ ബാനർജിയുടെ നിർദ്ദേശം മറികടന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി റാം നാഥ് കോവിന്ദിന് വോട്ടു ചെയ്തതിന് പിന്നാലെയാണ് ആറ് എംഎൽഎമാർ പാര്‍ട്ടി വിട്ടത്. ഇവര്‍ ഡല്‍ഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി നേരത്തെ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുമാറ്റം.
ഒരു എംഎല്‍എ കൂടി ഉടന്‍ ബിജെപിയില്‍ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആറ് എംഎല്‍എമാരെ ബിജെപിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് നേട്ടമായിട്ടാണ് അമിത് ഷായും കൂട്ടരും കാണുന്നത്.