Select Your Language

Notifications

webdunia
webdunia
webdunia
webdunia

"വാക്‌സിൻ,വെന്റിലേഷൻ സൗകര്യം" കഴിഞ്ഞ വർഷത്തിൽ നിന്നും രാജ്യം ഏറെ മാറി: ലോക്ക്‌ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് അമിത് ഷാ

, ഞായര്‍, 18 ഏപ്രില്‍ 2021 (09:40 IST)
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ വലിയ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. പ്രതിദിനം രണ്ട് ലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത്  രോഗം സ്ഥിരീകരിക്കുന്നത്. ഇതിനെ തുടർന്ന് രാജ്യത്ത് ലോക്ക്‌ഡൗൺ ഏർപ്പെടുത്തണമെന്ന് വാദമുയരുമ്പോൾ ആ അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ആഭ്യന്തരമന്ത്രിയായ അമിത് ഷാ.
 
രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്നാണ് അമിത് ഷായുടെ പ്രതികരണം. ആദ്യം ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ നിന്നും രാജ്യം ഏറെ മാറി. കഴിഞ്ഞ വർഷം ലോക്ക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ വാക്‌സിൻ സൗകര്യം ഇല്ലായിരുന്നു. രാജ്യത്ത് വെൻറിലേറ്റർ സൗകര്യങ്ങളും പരിമിതമായിരുന്നു എന്നാൽ ഇപ്പോൾ ആ സാഹചര്യം മാറിയെന്നും അമിത് ഷാ പറഞ്ഞു.
 
വൈറസിന് സംഭവിച്ച ജനിതക വ്യതിയാനമാണ് കൊവിഡ് കേസുകൾ കൂടാൻ കാരണമെന്നും അതിനെ നേരിടാനുള്ള വഴികൾ ഗവേഷകർ വൈകാതെ കണ്ടെത്തുമെന്നും അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാക്കുകള്‍കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയാത്ത മാരക രോഗമാണിത്: അനുഭവം പങ്കുവച്ച് ഗണേഷ്‌കുമാര്‍ എംഎല്‍എ