Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു ശക്തിക്കും കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താന്‍ സാധിക്കില്ലെന്ന് അമിത് ഷാ

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് അമിത് ഷാ

ഒരു ശക്തിക്കും കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താന്‍ സാധിക്കില്ലെന്ന് അമിത് ഷാ
കോഴിക്കോട് , ഞായര്‍, 25 സെപ്‌റ്റംബര്‍ 2016 (11:41 IST)
കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ഒരു ശക്തി വിചാരിച്ചാലും കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താന്‍ സാധിക്കില്ല. കശ്മീര്‍ വിഷയത്തില്‍ ഭരണഘടന അംഗീകരിക്കാത്ത ആരുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. മോദി സര്‍ക്കാരിന് മികച്ച പ്രതിച്ഛായയാണുള്ളത്. ഇതുവരേയും ഈ സര്‍ക്കാറിനെതിരെ ഒരു തരത്തിലുള്ള അഴിമതി ആരോപണങ്ങളും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നും അമിത്ഷാ പറഞ്ഞു.  
 
ബി ജെ പിയെ സംബന്ധിച്ച്‌ തീര്‍ത്ഥസ്ഥലമാണ് കോഴിക്കോട്. ഇവിടെവച്ചായിരുന്നു പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ജനസംഘം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായി ബി.ജെ.പി മാറിയിരിക്കുന്നു. ദീനദയാല്‍ ഉപാധ്യായയുടെ ജന്‍മ ശതാബ്ദി ദരിദ്രരുടെ ക്ഷേമവര്‍ഷമായി ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചാണ് മോദി സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘സെഞ്ചൂറൊ മിഴ്സ്യ’ പതിപ്പുമായി മഹീന്ദ്ര ടു വീലേഴ്സ് വിപണിയിലേക്ക്