ആ വാര്‍ത്തകള്‍ തെറ്റാണ്, ഒന്നും സംഭവിച്ചിട്ടില്ല; വെളിപ്പെടുത്തലുമായി അമിതാഭ് ബച്ചന്‍
ആ വാര്‍ത്തകള്‍ തെറ്റാണ്, ഒന്നും സംഭവിച്ചിട്ടില്ല; വെളിപ്പെടുത്തലുമായി അമിതാഭ് ബച്ചന്
കാര്‍ അപകടത്തില്‍ പെട്ടെന്ന വാര്‍ത്തകളെ തള്ളി ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. തന്റെ കാര്‍ അപകടത്തിലായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണ്. താന്‍ സുഖമായിരിക്കുന്നുവെന്നും ബച്ചന്‍ ട്വീറ്റ് ചെയ്തു.
കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ശേഷം മുംബൈയിലേക്ക് മടങ്ങുന്നതിനായി എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോള്‍ ബച്ചന്റെ ബെന്‍സ് കാര്‍ അപകടത്തില്‍ പെട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.
ഈ വാര്‍ത്തകളെ തള്ളിയാണ് ബച്ചന്‍ രംഗത്തു വന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായി എത്തിയ ബച്ചന് സ്വകാര്യ ട്രാവല്‍ ഏജന്‍സിയില്‍ നിന്നും എടുത്തു നല്‍കിയ കാറാണ് അപകടത്തില്‍ പെട്ടതെന്നയിരുന്നു പുറത്തുവന്ന വാര്‍ത്ത.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാറിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായെന്നും കൂടുതല്‍ പരിശോധനയില്‍ വീഴ്‌ചകള്‍ കണ്ടെത്തിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞതായുമുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.