Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഴിമതി ഭൂമിയിലും ആകാശത്തും മാത്രമല്ല പാതാളത്തിലും ! ചുക്കാൻ പിടിച്ചത് സോണിയ ഗാന്ധിയെന്ന് അമിത് ഷാ

കണക്കില്ലാതെ അഴിമതി ഭൂമിയിലും ആകാശത്തും പാതാളത്തിലും ഒരുപോലെ നടത്തിയവരാണ് യു പി എ സർക്കാരെന്ന് സോണിയ ഗാന്ധിയെ വിമർശിച്ച് ബി ജെ പി അധ്യക്ഷൻ അമിത് ഷാ രംഗത്ത്. സോണിയ ഗാന്ധിയുടെ പുത്രസ്നേഹത്തെക്കുറിച്ചും ദേശസ്നേഹത്തേ കുറിച്ചും എല്ലാവർക്കും അറിയാമെന്നും അ

അഴിമതി ഭൂമിയിലും ആകാശത്തും മാത്രമല്ല പാതാളത്തിലും ! ചുക്കാൻ പിടിച്ചത് സോണിയ ഗാന്ധിയെന്ന് അമിത് ഷാ
തൃശൂർ , ചൊവ്വ, 10 മെയ് 2016 (15:05 IST)
കണക്കില്ലാതെ അഴിമതി ഭൂമിയിലും ആകാശത്തും പാതാളത്തിലും ഒരുപോലെ നടത്തിയവരാണ് യു പി എ സർക്കാരെന്ന് സോണിയ ഗാന്ധിയെ വിമർശിച്ച് ബി ജെ പി അധ്യക്ഷൻ അമിത് ഷാ രംഗത്ത്. സോണിയ ഗാന്ധിയുടെ പുത്രസ്നേഹത്തെക്കുറിച്ചും ദേശസ്നേഹത്തേ കുറിച്ചും എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
യു പി എ സർക്കാരിന്റെ കണക്കില്ലാത്ത അഴിമതിക്ക് ചുക്കാൻ പിടിച്ചത് സോണിയ ഗാന്ധിയാണ്. അഴിമതി രഹിത രാജ്യം കൊണ്ടുവരും, രാജ്യത്തെ അഴിമതിക്കാരെ പിടികൂടുമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഹെലികോപ്റ്റര്‍ അഴിമതിയെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയണമെന്നുണ്ടെന്നും ഇറ്റിലിയില്‍ ബന്ധുക്കള്‍ ഉളളത് ആര്‍ക്കാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു മോദിയുടെ പരമാര്‍ശം. ഇതുകണ്ട് സോണിയ വികാരധീനയാകേണ്ടന്നും അമിത് ഷാ യോഗത്തിൽ പറഞ്ഞു.
 
ഇന്ത്യ എന്റെ രാജ്യമാണ്. ഇതാണ് എന്റെ മണ്ണ് എന്ന് തിരുവനന്തപുരത്ത് വെച്ച് നടത്തിയ യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ വികാരധീനയായി സോണിയ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്.  ജിഷയുടെ കൊലപാതകികളെ ഉടന്‍ പിടികൂടാനാകുമെന്നും തന്റെ ഹൃദയം ജിഷയ്‌ക്കൊപ്പമെന്നും സോണിയ തൃശൂരില്‍ പ്രചാരണവേളയില്‍ പറഞ്ഞിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാധ്യമ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് ലേബി സജീന്ദ്രൻ