ദേശീയ പൗരത്വപട്ടികയിൽ നിലപാട് മയപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശവ്യാപകമായി പൗരത്വപട്ടിക നടപ്പാക്കാൻ തന്റെ സർക്കാർ ഇതുവരെയും ചർച്ചകൾ ഒന്നും തന്നെ നടത്തിയിട്ടില്ലെന്ന് രാംലീല മൈതാനത്ത് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. മോദിയുടെ പ്രസംഗത്തെ ശരിവെക്കുന്നതാണ് അമിത് ഷായുടെ പുതിയ നിലപാട്.
നേരത്തെ നവംബറിൽ രാജ്യസഭയിലും ഡിസംബർ ആദ്യം ജാർഖണ്ഡ് തെരഞ്ഞെടുപ്പ് റാലിയിലും 2024നകം പൗരത്വപട്ടിക നടപ്പിലാക്കി എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറതാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൽ നിന്നും തീർത്തും വ്യത്യസ്തമാണ് അമിത് ഷായുടെ പുതിയ നിലപാട്. വാർത്താ ഏജൻസിയായ ഐ എൻ എക്ക് നൽകിയ അഭിമുഖത്തിലാണ് പൗരത്വവിഷയത്തിൽ അമിത് ഷാ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
"പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ്. അത്തരമൊരു ചർച്ച പാർലമെന്റിലൊ മന്ത്രിസഭയിലൊ നടന്നിട്ടില്ല,ജനസംഖ്യരജിസ്റ്ററും(എൻ പി ആർ) ദേശീയപൗരത്വപട്ടികയും തമ്മിൽ ബന്ധമില്ല" അമിത് ഷാ പറഞ്ഞു. അതുരണ്ടും രണ്ടാണ്. എൻ പി ആർ ദേശീയ ജനസംഖ്യാപട്ടികയാണ്. എൻ സി ആർ ദേശീയ പൗരത്വപട്ടികയും രണ്ടിനും വ്യത്യസ്തമായ നടപടിക്രമങ്ങളാണുള്ളത്. എൻ പി ആറിന്റെ വിവരങ്ങൾ എൻ ആർ സിക്കായി ഉപയോഗിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.