Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഗ്നിപഥ് പദ്ധതി: 'അഗ്നിവീര്‍'-ന് വമ്പന്‍ ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര

അഗ്നിപഥ് പദ്ധതി: 'അഗ്നിവീര്‍'-ന് വമ്പന്‍ ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര
, തിങ്കള്‍, 20 ജൂണ്‍ 2022 (11:49 IST)
അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുമ്പോഴും പദ്ധതിയെ പിന്തുണച്ച് ആനന്ദ് മഹീന്ദ്ര. അഗ്നിപഥ് പദ്ധതിയിലൂടെ 'അഗ്നിവീര്‍' ആയി പുറത്തിറങ്ങുന്നവര്‍ക്ക് വമ്പന്‍ ജോലി വാഗ്ദാനമാണ് ആനന്ദ് മഹീന്ദ്ര നടത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പദ്ധതിക്കുള്ള പിന്തുണ അദ്ദേഹം അറിയിച്ചത്. 
 
' അഗ്നിപഥ് പദ്ധതിക്കെതിരെ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ദുഃഖമുണ്ട്. അഗ്നിപഥ് പദ്ധതിയിലൂടെ അഗ്നിവീര്‍ ആകുന്നവര്‍ കൈവരിക്കുന്ന അച്ചടക്കവും നൈപുണ്യവും അവരെ മികച്ച തൊഴില്‍ യോഗ്യരാക്കുമെന്ന് ഈ പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. ഈ പദ്ധതിക്ക് കീഴില്‍ പരിശീലനം ലഭിച്ച കഴിവുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള അവസരം മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു.' ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു