ആനന്ദ് അംബാനി- രാധിക മെര്‍ച്ചന്റ് വിവാഹം, അതിഥികളായി സക്കർബർഗും ബിൽഗേറ്റ്സുമെത്തും

അഭിറാം മനോഹർ
വെള്ളി, 23 ഫെബ്രുവരി 2024 (19:43 IST)
റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയമകന്‍ ആനന്ദ് അംബാനിയുടെയും വ്യവസായി വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റിന്റെയും വിവാഹം ജൂലായ് 12ന് നടക്കും. മുംബൈയില്‍ വെച്ച് നടക്കുന്ന വിവാഹചടങ്ങില്‍ സിനിമ വ്യവസായരാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. വിവാഹത്തിന് മുന്നോടിയായുള്ള പ്രീ വെഡ്ഡിങ്ങ് ചടങ്ങുകള്‍ ഗുജറാത്തിലെ ജാം നഗറില്‍ വെച്ച് മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍ നടക്കും.
 
മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്,മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍കഗേറ്റ്‌സ്, ടെഡ് പിക് സിഇഒ മോര്‍ഗന്‍ സ്റ്റാന്‍ലി,ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി എന്നിവരെല്ലാം അംബാനിക്കുടുംബത്തിലെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിച്ചേരും. കഴിഞ്ഞ ദിവസം വിവാഹത്തിന്റെ ഔദ്യോഗികമായ ആദ്യ ക്ഷണക്കത്ത് ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് മുകേഷ് അംബാനി ചടങ്ങ് നടത്തിയിരുന്നു.
 
ഇന്ത്യന്‍ ഡിസൈനറായ അനാമിക ഖന്ന തയ്യാറാക്കിയ ഫ്‌ളോറല്‍ ലഹങ്കയാണ് ചടങ്ങില്‍ രാധിക മെര്‍ച്ചന്റ് ധരിച്ചത്. വിവാഹചടങ്ങിന്റെ മറ്റ് വിവരങ്ങളൊന്നും തന്നെ അംബാനി കുടുംബം പുറത്തുവിട്ടിട്ടില്ല. അതേസമയം വിവാഹത്തിന് പ്രശസ്ത പോപ്പ് താരമായ റിഹാനയുടെ സംഗീത പരിപാടികള്‍ ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ ഉണ്ടാകുമെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

അടുത്ത ലേഖനം
Show comments