Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐ ആർ എസ് ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് ഐപിഎസ് ഉദ്യോഗസ്ഥയെ വിവാഹം കഴിച്ചു, യു പിയിൽ തട്ടിപ്പിനിരയായി യുവതി

ഐ ആർ എസ് ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് ഐപിഎസ് ഉദ്യോഗസ്ഥയെ വിവാഹം കഴിച്ചു, യു പിയിൽ തട്ടിപ്പിനിരയായി യുവതി

അഭിറാം മനോഹർ

, തിങ്കള്‍, 12 ഫെബ്രുവരി 2024 (20:23 IST)
ഉത്തര്‍പ്രദേശില്‍ കല്യാണ തട്ടിപ്പിന് ഇരയായി ഐപിഎസ് ഉദ്യോഗസ്ഥ. പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ശ്രേഷ്ട താക്കൂറാണ് തട്ടിപ്പിന് ഇരയായത്. ഐആര്‍എസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് രോഹിത് രാജ് എന്ന വ്യക്തിയാണ് ശ്രേഷ്ടയെ വിവാഹം ചെയ്തത്. വിവാഹശേഷം ഇയാള്‍ ശ്രേഷ്ടയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതായും പരാതിയില്‍ പറയുന്നു. രോഹിത് രാജില്‍ നിന്നും വിവാഹമോചനം നേടിയ ശേഷമാണ് ശ്രേഷ്ട മുന്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. 2012 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രേഷ്ട.
 
2018ല്‍ മാട്രിമോണിയല്‍ സൈറ്റ് വഴിയായിരുന്നു രാഹുല്‍ രാജുമായി പരിചയപ്പെടുന്നത്. കുറ്റാന്വേഷണ കേസുകള്‍ തെളിയിക്കുന്നതിലെ മികവ് കൊണ്ട് ലേഡി സിംഹം എന്ന പേരിലറിയപ്പെട്ടിരുന്ന ഓഫീസര്‍ തട്ടിപ്പില്‍ കുടുങ്ങിയതിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകര്‍. 2008 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനെന്ന് വിശ്വസിപ്പിച്ചാണ് രാഹുല്‍ രാജ് ശ്രേഷ്ടയെ വിവാഹം ചെയ്തത്. റാഞ്ചിയില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആണെന്നാണ് രോഹിത് വിശ്വസിപ്പിച്ചത്.
 
കല്യാണശേഷം നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തായത്. എന്നാല്‍ ഈ കാര്യം മറച്ച് പിടിച്ചാണ് ശ്രേഷ്ട പിന്നീട് ജീവിച്ചത്. എന്നാല്‍ രാഹുല്‍ രാജ് ശ്രേഷ്ടയുടെ പേരില്‍ മറ്റ് ചിലരെ കൂടി കബളിപ്പിച്ചതോടെയാണ് വിവാഹമോചനത്തിലേയ്‌ക്കെത്തിയത്. 2 വര്‍ഷക്കാലമാണ് ഇരുവരുടെയും ദാമ്പത്യം നീണ്ടുനിന്നത്. കേസില്‍ രാഹുല്‍ രാജിനെ അറസ്റ്റ് ചെയ്ത പോലീസ് അന്വേഷണം നടത്തിവരികയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

UAE Weather: യുഎഇയില്‍ ശക്തമായ മഴ തുടരും, ഇടിമിന്നലിനും സാധ്യത; ജാഗ്രത പാലിക്കുക